തൃശൂർ: (truevisionnews.com) പൂര നഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയത്. ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി.
പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ വാസ്തവം പുറത്തുവരില്ലെന്നും, പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ചേലക്കരയിലെ എൻ.ഡി.എ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
#Union #Minister #SureshGopi #said #he #did #not #go #Puranagari #ambulance.