#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ

#BusFire | ലോഫ്ലോർ കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ച സംഭവം; വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ
Oct 28, 2024 04:40 PM | By VIPIN P V

കൊച്ചി: (truevisionnews.com) എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ചിറ്റൂർ റോഡിൽ കെ.യു.ആർ.ടി.സിയുടെ എ.സി ലോഫ്ലോർ ബസിന് തീപ്പിടിച്ച സംഭവത്തിൽ വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ.

യാത്രക്കാരുമായി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിൽ നടുറോഡിൽ ബസിന് തീപ്പിടിച്ചത്. തീ ആളിപ്പടരുന്നതിന് മുമ്പേ മുഴുവൻ യാത്രക്കാരെയും ജീവനക്കാർ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.

23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് തൊടുപുഴയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. ആധുനിക സംവിധാനങ്ങളുള്ള ബസിൽ തീപ്പിടിത്ത മുന്നറിയിപ്പ് നൽകുന്ന സംവിധാനമുണ്ടായിരുന്നു.

ബസിന്‍റെ ഡിസ്പ്ലേയിൽ ഇറർ കോഡ് കാണിച്ചത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതും ഉടനെ ബസ് നിർത്തി മുഴുവൻ ജീവനക്കാരെയും ഇറക്കി.

നിമിഷങ്ങൾക്കകം ബസിന്‍റെ എൻജിൻ ഉൾപ്പെടുന്ന പിൻഭാഗത്തുനിന്ന് തീ ആളിപ്പടരാൻ തുടങ്ങിയിരുന്നു. ബസിലെയും സമീപത്തെ കടകളിലെയും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചെങ്കിലും തീകെടുത്താനായില്ല. പിന്നാലെ ഫയർഫോഴ്സ് എത്തി തീകെടുത്തിയെങ്കിലും ബസ് ഏറെക്കുറേ പൂർണമായും കത്തിയിരുന്നു.

വിവരമറിഞ്ഞ് ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

#LowfloorKSRTCbus #caught #fire #major #disaster #averted #timely #intervention #staff

Next TV

Related Stories
#crkeshavan |  'പൊളിറ്റിക്കൽ ടൂറിസ്റ്റ്' , അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേത്; വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചു; ആരോപണവുമായി സി.ആർ കേശവൻ

Oct 28, 2024 08:36 PM

#crkeshavan | 'പൊളിറ്റിക്കൽ ടൂറിസ്റ്റ്' , അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേത്; വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചു; ആരോപണവുമായി സി.ആർ കേശവൻ

വയനാട്ടിൽ പ്രിയങ്ക പ്രചാരണത്തിനെത്തിയ ദിവസം ‌തന്നെയാണ് രൂക്ഷവിമ‍ർശനവുമായി ബിജെപി...

Read More >>
#accident |  റോഡിലേയ്ക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Oct 28, 2024 08:31 PM

#accident | റോഡിലേയ്ക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

റോഡരികിൽ ചായക്കച്ചവടം നടത്തി വരുന്ന എടത്വ തലവടി സ്വദേശി രാഖിയ്ക്കാണ്...

Read More >>
#arrest | 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ  പിടിയിൽ

Oct 28, 2024 08:03 PM

#arrest | 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ

മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ...

Read More >>
#arrest |  പേരാമ്പ്ര കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

Oct 28, 2024 07:56 PM

#arrest | പേരാമ്പ്ര കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

കൂരാച്ചുണ്ട് കാളങ്ങാലിയിൽ മുസ്‌തഫ എന്ന മുത്തു ആണ് പിടിയിലായത്. 2024 മെയ് മാസത്തിൽ കാവുന്തറ സ്‌കൂളിനടുത്തെ വീട്ടിലാണ് മോഷണം...

Read More >>
#missing | ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാനില്ല,  പരാതി

Oct 28, 2024 07:37 PM

#missing | ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ 75 കാരനെ കാണാനില്ല, പരാതി

വർക്കല ചെറുകുന്നം ലീലാഭവനിൽ ജഗദപ്പൻ എന്ന 75 കാരനെയാണ്...

Read More >>
Top Stories