#KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍

 #KSurendran | 'വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ തെരഞ്ഞെടുപ്പിലും കളിക്കുന്നത്; ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന്' കെ സുരേന്ദ്രന്‍
Oct 28, 2024 04:11 PM | By VIPIN P V

പാലക്കാട്: (truevisionnews.com) കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് എങ്ങനെ ഉണ്ടായെന്നത് ആലോചിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എഎംല്‍എയെ എന്തിനാണ് മത്സരിപ്പിച്ചത്.

തൃശൂരില്‍നിന്നും ഷാഫിയെ എന്തുകൊണ്ടാണ് വടകരയിലേക്കു മാറ്റിയത്. ഇതില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവിടെ പ്രവര്‍ത്തിച്ചത്.

വടകരയില്‍ ഷാഫിയെ മത്സരിപ്പിച്ച് മതംനോക്കി വെട്ട് ചെയ്താല്‍ എങ്ങനെ അത് സെക്യുലര്‍ വോട്ടാവും. തൃശൂരില്‍ പരാജയപ്പെട്ട അതേ രാഷ്ട്രീയ സാഹചര്യമാണ് ചേലക്കരിയിലും നിലനില്‍ക്കുന്നത്. എല്‍ഡിഎഫ് യുഡിഫ് മുന്നണികളെ കാത്തിരിക്കുന്നത് തൃശൂരിലെ അവസ്ഥയാണ്.

ബിജെപി സ്ഥാനാര്‍ഥി നല്ല മാര്‍ജിനില്‍ ജയിക്കും. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരും. തങ്ങളുടെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ല. അത് കാത്തിരുന്ന് കാണാവുന്നതാണ്.

ചേലക്കരയിലെ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫിനേയും യുഡിഎഫിനേയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇരുമുന്നണികളും നയങ്ങളിലും നിലപാടുകളിലും ഒരുപോലെയായിരിക്കുന്നു.

വടകരയില്‍ നടത്തിയ അതേ കളിയാണ് ഈ ഉപതെരഞ്ഞെടുപ്പിലും ഇരുമുന്നണികളും കളിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിണറായി സര്‍ക്കാരിനെതിരേ നടത്തുന്നത് വെറും നിഴല്‍യുദ്ധമാണ്.

അന്‍വര്‍ ഉന്നയിച്ച വിഷയം നിയമസഭയില്‍ അടിയന്തര പ്രമേയമായി വന്ന വിഷയമാണ്. പക്ഷേ യുഡിഎഫ് അത് ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ല. കേരളത്തില്‍ നടക്കുന്ന മയക്കുമരുന്ന് കടത്ത്, സ്വര്‍ണക്കടത്ത് എന്നിവയില്‍ ഇരു മുന്നണികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ യുഡിഎഫിന് താല്‍പര്യമില്ല. അവിടെ ആര് വീട് നിര്‍മാണത്തിന് സ്ഥലം അനുവദിക്കും.

ഏത് ഏജന്‍സി നിര്‍മാണം ഏറ്റെടുക്കും ഇത്തരം കാര്യങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാരിന് യാതൊരു വ്യക്തതയുമില്ല. എല്‍ഡിഎഫ് അവിടെ ഒരു മുട്ടുസൂചിയുടെ സഹായംപോലും ചെയ്തിട്ടില്ല.

എല്ലാം ചെയ്തത് കേന്ദ്ര സര്‍ക്കാരാണ്. എന്‍ഡിആര്‍എഫും സൈന്യവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലല്ലേ വരുന്നതെന്നും ബിജെപി പ്രസിഡന്റ് ചോദിച്ചു.

#game #played #Vadakara #Played #election #KSurendran #think #Byelection #happened

Next TV

Related Stories
#KSUbandh | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ സംഘർഷം; കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

Oct 28, 2024 08:53 PM

#KSUbandh | കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ സംഘർഷം; കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

കൊട്ടാരക്കര എസ്.ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെ.എസ്.യു ഭാരവാഹിയുമായ എബിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ്...

Read More >>
#crkeshavan |  'പൊളിറ്റിക്കൽ ടൂറിസ്റ്റ്' , അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേത്; വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചു; ആരോപണവുമായി സി.ആർ കേശവൻ

Oct 28, 2024 08:36 PM

#crkeshavan | 'പൊളിറ്റിക്കൽ ടൂറിസ്റ്റ്' , അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേത്; വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചു; ആരോപണവുമായി സി.ആർ കേശവൻ

വയനാട്ടിൽ പ്രിയങ്ക പ്രചാരണത്തിനെത്തിയ ദിവസം ‌തന്നെയാണ് രൂക്ഷവിമ‍ർശനവുമായി ബിജെപി...

Read More >>
#accident |  റോഡിലേയ്ക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Oct 28, 2024 08:31 PM

#accident | റോഡിലേയ്ക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

റോഡരികിൽ ചായക്കച്ചവടം നടത്തി വരുന്ന എടത്വ തലവടി സ്വദേശി രാഖിയ്ക്കാണ്...

Read More >>
#arrest | 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ  പിടിയിൽ

Oct 28, 2024 08:03 PM

#arrest | 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ

മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ...

Read More >>
#arrest |  പേരാമ്പ്ര കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

Oct 28, 2024 07:56 PM

#arrest | പേരാമ്പ്ര കാവുന്തറയില്‍ വീടുകുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

കൂരാച്ചുണ്ട് കാളങ്ങാലിയിൽ മുസ്‌തഫ എന്ന മുത്തു ആണ് പിടിയിലായത്. 2024 മെയ് മാസത്തിൽ കാവുന്തറ സ്‌കൂളിനടുത്തെ വീട്ടിലാണ് മോഷണം...

Read More >>
Top Stories