മലപ്പുറം : (truevisionnews.com) പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിച്ച ഉമര്‍ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂര്‍. എല്ലാവരേയും കൂട്ടിയോജിപ്പിച്ച കൊണ്ടുപോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസിസ്ഥാനം ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ല.
ഉമര്‍ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നു. ജനറല്‍ സെക്രട്ടറിയെ മറികടന്ന് ജോയിന്റ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നു.
ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കുമെന്നും, ഐക്യത്തിന് കത്തിവെക്കുന്നത് ശരിയല്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
ഒരു ജനസദസില്‍ പാണക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ല. ഉമര്‍ ഫൈസിക്ക് തിരുത്തേണ്ടി വരും. നാട്ടില്‍ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാന്‍ ശ്രമിച്ചാല്‍ ശ്രമിക്കുന്നവര്‍ ചെറുതാവും.
ഖാസി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തളളി പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉമര്‍ ഫൈസി അത് സംഘടനയില്‍ പറയണം.
പൊതുയോഗം വിളിച്ചു പറയുന്നത് കൈവിട്ട കളിയാണ്. ഈ രീതിയില്‍ തുടര്‍ന്നാല്‍ അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കാന്‍ നിര്‍ബന്ധിക്കപ്പെടും.
വിഷയം ചര്‍ച്ച ചെയ്യാന്‍ മുഷാവറ വിളിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
#Difference #Samasta #AbdusSamadPookotoor #rejects #UmarFaizyMukkam