#NewHome | സ്വപ്നം പോലെ സിനിമ; ചൊക്ലിയിലെ കുടുംബത്തിന് വീടിൻ്റെ സെറ്റിട്ടത് ജീവിതമായി

#NewHome | സ്വപ്നം പോലെ സിനിമ; ചൊക്ലിയിലെ കുടുംബത്തിന് വീടിൻ്റെ സെറ്റിട്ടത് ജീവിതമായി
Oct 28, 2024 11:03 AM | By VIPIN P V

തലശ്ശേരി : (truevisionnews.com) മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം സ്ഥലത്തിന്റെ ഉടമസ്ഥൻന് ആ വീട് കൈമാറുംകയും ചെയ്ത"ക്രീയേറ്റീവ് ഫിഷി"ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച് ലിജു തോമസ് സംവിധാനം ചെയ്ത "അൻപോട് കൺമണി പ്രദർശനത്തിന് എത്തുന്നു.

നവംബർ 8 നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി ചൊക്ലിയിൽ പൂർത്തിയായതിനുഅൻപോട് കൺമണി " ശേഷം,ആ വീടിന്റെ താക്കോൽദാന കർമ്മം,ലൊക്കേഷൻ മാനേജർ ഷാജീഷ് ചന്ദ്ര പ്രശസ്ത സിനിമാ താരവും ഇപ്പോൾ കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപി താക്കോൽ ദാനവും നിർവഹിച്ചു.

സാധാരണ കോടികൾ ചെലവിട്ട് സെറ്റ് വർക്ക്‌ ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച് അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും ശേഷം ആ വീട് കൈമാറുകയും ചെയ്തതോടെ മലയാള സിനിമയിൽ പുതിയൊരു പ്രവണതയ്ക്കാണ് തുടക്കമിട്ടിരിക്കുകയാണ് "അൻപോട് കൺമണി "എന്ന ചിത്രം.


തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ തങ്ങൾ എത്തിച്ചേർന്നതെന്നും പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചതിൽ അഭിമാനമുണ്ടെന്നും ചിത്രം വൻ വിജയമാകുമെന്നും ലൊക്കേഷൻ മാനേജർ ഷാജീഷ് ചന്ദ്രപറഞ്ഞു.

28 ലക്ഷം രൂപ ചിലവഴിച്ച് പണിത വീടാണ് ചൊക്ലി സ്വദേശി വിനുവിനും കുടുംബത്തിനും സുരേഷ് ഗോപി കൈമാറിയത്. മൂന്ന് ബെഡ് റൂം ഉം, ഡൈനിങ്ങ് ഹാൾ, കിച്ചൺ ഉൾപ്പെടെ ഉള്ള വീടാണ് നിർമ്മിച്ചത്.


സിനിമാ ചിത്രീകരണത്തിന് വീടിന്റെ സെറ്റിടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. സ്ഥലം കണ്ടെത്തി അവിടെ തങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള വീടിന്റെ സെറ്റിടും. ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഇത് പൊളിച്ചുകളയുകയും ചെയ്യും. അവിടെയാണ് അൻപോട് കണ്‍മണി എന്ന ചിത്രത്തിന്റെ അണയറപ്രവർത്തകർ വ്യത്യസ്തരായത്.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബം കഴിയുന്ന സ്ഥലത്താണ് ചിത്രീകരണം നടന്നത്. ആദ്യം വീടിന്റെ സെറ്റിടാനായിരുന്നു സിനിമയുടെ നിർമാതാവ് തീരുമാനിച്ചിരുന്നതെങ്കിലും കുടുംബത്തിന്റെ അവസ്ഥ കണ്ടതോടെ തീരുമാനം മാറ്റി. മനോഹരമായ ഒരു വീട് തന്നെ അവർക്കായി പണിതു.

കുടുംബത്തിന്റെ സമ്മതത്തോടെ തന്നെയായിരുന്നു വീട് നിർമാണം. അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്തചിത്രമാണ് അൻപോട് കണ്‍മണി.


ക്രീയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിൻ പവിത്രനാണ് ചിത്രം നിർമ്മിച്ചത്. അർജുൻ അശോകിനെ കൂടാതെ അനഘ നാരായണൻ,മാലപാർവതി, അല്‍ത്താഫ് അടക്കുമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


#film #like #dream #For #family #Chokli #set #house #became #life

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories