(truevisionnews.com) രാവിലെ ഉറക്കമുണരുമ്പോള്‍ തന്നെ വെറും വയറ്റില്‍ കടുപ്പത്തിലൊരു കട്ടന്‍ ചായ കുടിക്കുന്നത് നമ്മളില്‍ പലരുടെയും ശീലങ്ങളിലൊന്നാണ്.
എന്നാല്‍, വെറും വയറ്റില്‍ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
വെറും വയറ്റില്‍ കട്ടന്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിന്റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കും.
ഇത് അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്ക് കാരണമായേക്കാം. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം. ഇത് മലബന്ധത്തിലേക്കും നയിച്ചേക്കാം.
ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് കട്ടന്‍ ചായ കുടിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
#empty #stomach #black #tea #drinker? #But #stop #habit…