#Attempttokidnap | സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

#Attempttokidnap | സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു
Oct 27, 2024 03:42 PM | By VIPIN P V

കൊല്ലം : (truevisionnews.com) കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പരാതി.

കൊല്ലം എസ് എൻ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം. കുട്ടികൾ എതിർത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയിൽ നിന്നും പെൺകുട്ടികൾ ചാടി രക്ഷപ്പെടുകയായിരുന്നു.

ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പെൺകുട്ടികൾ പരുക്കുകളോടെ ഓടി കയറി വരുകയായിരുന്നു.

വിവരങ്ങൾ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിദ്യാർത്ഥിനികൾ പറഞ്ഞത്.

ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കൈകാണിച്ച് കയറുകയായിരുന്നു. പിന്നാലെ പോകുന്ന വഴി ശരിയായ രീതിയിൽ അല്ല എന്ന് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് ഓട്ടോ വേഗം കൂട്ടിയത്.

ഇതിന് പിന്നാലെയാണ് പെൺകുട്ടികൾ ഓട്ടോയിൽ നിന്ന് ചാടിയത്. ഓട്ടോ ഡ്രൈവർ മോശമായാണ് സംസാരിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

ഇടവഴിയിലേക്ക് ഓട്ടോ കയറ്റിക്കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ മെയിൻ റോഡിലൂടെ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാൻ തുടങ്ങിയതെന്ന് വിദ്യാർത്ഥിനി പറയുന്നു.

മോശമായി സംസാരിച്ചതോടെ ഭയമായെന്നും പിന്നാലെ വണ്ടിയുടെ വേ​ഗത കൂട്ടിയെന്നും വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. വേ​ഗം കൂട്ടിയതോടെ കൂടെയുണ്ടായിരുന്ന കുട്ടിയോട് വണ്ടിയിൽ നിന്ന് ചാടാമെന്ന് പറയുകയായിരുന്നു.

വാഹനത്തിൽ നിന്ന് വീണ് പെൺകുട്ടിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണമാരംഭിച്ചു.


#Attemptkidnap #schoolgirls #auto #girls #jumped #escaped

Next TV

Related Stories
#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

Oct 27, 2024 07:34 PM

#founddead | കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്...

Read More >>
#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

Oct 27, 2024 07:28 PM

#Ganja | നാദാപുരം ചെക്യാട് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവതി പിടിയിൽ

ബംഗാളിൽ നിന്ന് കിരൺ സർക്കാറിന് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ്...

Read More >>
#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Oct 27, 2024 07:21 PM

#Death | എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗലപുരം പൊലീസ്...

Read More >>
#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Oct 27, 2024 07:16 PM

#accident | കാര്‍ മതിലിൽ ഇടിച്ച് അപകടം, രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും...

Read More >>
 #arrest |  പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം,  പ്രതി പിടിയിൽ

Oct 27, 2024 07:11 PM

#arrest | പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം, പ്രതി പിടിയിൽ

ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.12 മണിക്ക് ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്കായിരുന്നു...

Read More >>
#Theft | ബന്ധുകളുടെയും സുഹൃത്തുക്കളുടേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽ

Oct 27, 2024 05:28 PM

#Theft | ബന്ധുകളുടെയും സുഹൃത്തുക്കളുടേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽ

ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്ന് മുബീന പൊലീസിനോട് പറഞ്ഞു. കുറച്ച് സ്വർണവും പണവും പൊലീസ് യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മെഡിക്കൽ...

Read More >>
Top Stories










Entertainment News