#ETMuhammadBasheer | 'വോട്ട് വാങ്ങിയിട്ട് ഭീകരരാക്കുന്നു, വിചിത്രം'; സിപിഐഎമ്മാണ് പൊന്നാനിയിൽ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത് - ഇ.ടി മുഹമ്മദ് ബഷീർ

#ETMuhammadBasheer | 'വോട്ട് വാങ്ങിയിട്ട് ഭീകരരാക്കുന്നു, വിചിത്രം'; സിപിഐഎമ്മാണ് പൊന്നാനിയിൽ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത് - ഇ.ടി മുഹമ്മദ് ബഷീർ
Oct 27, 2024 01:13 PM | By VIPIN P V

മലപ്പുറം: (truevisionnews.com) വൃത്തികെട്ട രാഷ്ട്രീയമാണ് സിപിഐഎം കളിക്കുന്നതെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്.

സിപിഐഎമ്മാണ് പൊന്നാനിയിൽ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത്. ബിജെപിയുമായി പലഘട്ടങ്ങളിലും അടുത്ത ബന്ധം പിണറായി വിജയന്റെ നയങ്ങളിൽ ഉണ്ടായിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വളർത്തുന്നത് മുസ്ലിം ലീഗ് ആണെന്ന ആരോപണം തീർത്തും തെറ്റാണ്. എസ്ഡിപിഐയുമായി ഒരു സഖ്യവുമില്ല. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നു.

അത് ഒളിച്ചുവെയ്ക്കേണ്ട കാര്യമല്ല.മുസ്‍ലിംകൾ ഒരിക്കലും ജമാഅത്തെ ഇസ്ലാമിയെ ഭീകര സംഘടനയായി കാണുന്നില്ല. ഇപ്പോൾ ഭീകരത കണ്ടെത്തിയത് വിചിത്രമാണ്.

പിണറായി വിജയന് പറ്റുന്ന ജാള്യത മറച്ചുവെക്കാനുള്ള സൂത്രവിദ്യകളാണിതെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിജെപിക്ക് സമാനമായ സമീപനമാണ് സിപിഎമ്മിന്റേത്.

ഓരോ ഘട്ടത്തിലും സിപിഐഎം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്റെ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയതാണ്.

സിപിഐഎമ്മിന് താത്വികമായ അടിത്തറയില്ല. അതുകൊണ്ടാണ് മാർക്സിസ്റ്റ് പാർട്ടിയുടെ മേൽവിലാസം ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.

സിപിഐഎമ്മിന്റെയും പിണറായിയുടെയും സോഫ്റ്റ് ലൈൻ മുസ്‍ലിം ലീഗിന് ആവശ്യമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

#Terrorism #buying #votes #weird #CPIM #welcomed #PDP #carpet #Ponnani #ETMuhammadBasheer

Next TV

Related Stories
#Theft | ബന്ധുകളുടെയും സുഹൃത്തുക്കളുടേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽ

Oct 27, 2024 05:28 PM

#Theft | ബന്ധുകളുടെയും സുഹൃത്തുക്കളുടേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണം കവർന്നു; യുവതി അറസ്റ്റിൽ

ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്ന് മുബീന പൊലീസിനോട് പറഞ്ഞു. കുറച്ച് സ്വർണവും പണവും പൊലീസ് യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മെഡിക്കൽ...

Read More >>
 #KafirScreenshot | കാഫിർ സ്ക്രീൻഷോട്ട്:  'അന്വേഷണം തൃപ്തികരമല്ല', റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം

Oct 27, 2024 04:24 PM

#KafirScreenshot | കാഫിർ സ്ക്രീൻഷോട്ട്: 'അന്വേഷണം തൃപ്തികരമല്ല', റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം

റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു....

Read More >>
#founddead | ആ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല,  വ്ലോഗർ ദമ്പതികളുടെ മരണത്തിൽ  ഞെട്ടൽ മാറാതെ പ്രദേശവാസികൾ

Oct 27, 2024 04:05 PM

#founddead | ആ വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല, വ്ലോഗർ ദമ്പതികളുടെ മരണത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ

ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ്, പ്രിയാലത എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ...

Read More >>
#drowned |  കൂട്ടുകാരുമൊത്ത് പുഴയിൽ  കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Oct 27, 2024 03:44 PM

#drowned | കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും...

Read More >>
#Attempttokidnap | സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

Oct 27, 2024 03:42 PM

#Attempttokidnap | സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

വാഹനത്തിൽ നിന്ന് വീണ് പെൺകുട്ടിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ്...

Read More >>
#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

Oct 27, 2024 03:36 PM

#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ നേരത്തെ ബാറിൽ വച്ച്...

Read More >>
Top Stories










Entertainment News