#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം

#attack | 'അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ'; കുന്നംകുളത്ത് മൊബൈൽ ഷോപ്പ് ജീവനക്കാർക്ക് ​ഗുണ്ടാ ആക്രമണം
Oct 27, 2024 03:36 PM | By Athira V

തൃശൂർ: ( www.truevisionnews.com ) കുന്നംകുളത്ത് മൊബൈൽ കടയിലെ ജീവനക്കാർക്ക് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

പതിനഞ്ചോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കടയിലെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

മുമ്പുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ശനിയാഴ്ച രാത്രിയുണ്ടായ സംഭവങ്ങൾ. കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ നേരത്തെ ബാറിൽ വച്ച് തർക്കമുണ്ടായിരുന്നു.

ഇയാൾ ശനിയാഴ്ച രാവിലെ മൊബൈൽ ഫോൺ വാങ്ങാനായി അമ്മയ്‌ക്കൊപ്പം കടയിലെത്തി. ഇതോടെ തന്നെ ഓർമയുണ്ടോ എന്ന് ചോദിച്ച ജീവനക്കാരൻ ബാറിലെ സംഭവങ്ങൾ ഓർമിപ്പിച്ചു.

അപ്പോൾ മടങ്ങിയെങ്കിലും രാത്രി പതിനഞ്ചംഗ സംഘത്തിനൊപ്പമെത്തി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോ എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിനെയും സഹപ്രവർത്തകരെയും ആക്രമിച്ചതെന്നാണ് പരാതി.

#Gangster #attack #mobile #shop #employees #Kunnamkulam

Next TV

Related Stories
പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Jul 23, 2025 11:28 AM

പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Read More >>
ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jul 23, 2025 11:27 AM

ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
Top Stories

//Truevisionall