#drowned | കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

#drowned |  കൂട്ടുകാരുമൊത്ത് പുഴയിൽ  കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു
Oct 27, 2024 03:44 PM | By Susmitha Surendran

ആലുവ: (truevisionnews.com) കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു.

മുപ്പത്തടം പൊന്നാരം കവലയിൽ കപ്പിത്താൻ പറമ്പിൽ വി.ജി. ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് (18) മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 ഓടെ കിഴക്കെ കടുങ്ങല്ലൂർ പുന്നേലിക്കടവിലായിരുന്നു സംഭവം.

ആലുവയിലെ ടർഫ് കോർട്ടിൽ ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങുംവഴി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു.

നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വിദ്യാർത്ഥികൾ ഒച്ചവെച്ചതോടെ പ്രദേശവാസികൾ സ്ഥലത്ത് എത്തുകയും ആലുവ അഗ്നിരക്ഷാ സേനയെയും ഉളിയന്നൂർ സ്കൂബ ടീമിനെയും വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ധരായ സുധീർ ബുഹാരി, അൻസാരി, നിയാസ് കപ്പൂരി, നൗഷാദ്, റഷീദ്, നൗഫൽ, ഷമീർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈഷ്ണവിനെ മുങ്ങിയെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

കടവിനു സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കിട്ടിയത്. ബിനാനിപുരം പൊലീസും സ്ഥലത്തെത്തി. മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ.

#engineering #student #drowned #taking #bath #Periyar #his #friends

Next TV

Related Stories
#accident |  നിയന്ത്രണം വിട്ട കാറിടിച്ച് അപകടം, ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

Jan 6, 2025 08:52 PM

#accident | നിയന്ത്രണം വിട്ട കാറിടിച്ച് അപകടം, ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

പേഴയ്ക്കാപ്പിള്ളി കൈനികരകാവിനു സമീപമായിരുന്നു...

Read More >>
#PVAnwar  |   നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം; പി വി അന്‍വര്‍ പുറത്തിറങ്ങി

Jan 6, 2025 08:33 PM

#PVAnwar | നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം; പി വി അന്‍വര്‍ പുറത്തിറങ്ങി

ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂര്‍ സബ് ജയിലില്‍...

Read More >>
#hmpvvirus | എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

Jan 6, 2025 08:29 PM

#hmpvvirus | എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി...

Read More >>
#Sobhasurendran |  സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത് -ശോഭാ സുരേന്ദ്രൻ

Jan 6, 2025 08:07 PM

#Sobhasurendran | സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത് -ശോഭാ സുരേന്ദ്രൻ

കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭാ സുരേന്ദ്രൻ്റെ...

Read More >>
KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി  കെകെ രമ

Jan 6, 2025 04:04 PM

KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി കെകെ രമ

പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു....

Read More >>
Top Stories