#Attempttokidnap | സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു

#Attempttokidnap | സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം; പെൺകുട്ടികൾ ചാടി രക്ഷപ്പെട്ടു
Oct 27, 2024 03:42 PM | By VIPIN P V

കൊല്ലം : (truevisionnews.com) കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് പരാതി.

കൊല്ലം എസ് എൻ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം. കുട്ടികൾ എതിർത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയിൽ നിന്നും പെൺകുട്ടികൾ ചാടി രക്ഷപ്പെടുകയായിരുന്നു.

ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പെൺകുട്ടികൾ പരുക്കുകളോടെ ഓടി കയറി വരുകയായിരുന്നു.

വിവരങ്ങൾ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിദ്യാർത്ഥിനികൾ പറഞ്ഞത്.

ട്യൂഷൻ കഴിഞ്ഞ് ഓട്ടോയിൽ കൈകാണിച്ച് കയറുകയായിരുന്നു. പിന്നാലെ പോകുന്ന വഴി ശരിയായ രീതിയിൽ അല്ല എന്ന് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് ഓട്ടോ വേഗം കൂട്ടിയത്.

ഇതിന് പിന്നാലെയാണ് പെൺകുട്ടികൾ ഓട്ടോയിൽ നിന്ന് ചാടിയത്. ഓട്ടോ ഡ്രൈവർ മോശമായാണ് സംസാരിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

ഇടവഴിയിലേക്ക് ഓട്ടോ കയറ്റിക്കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ മെയിൻ റോഡിലൂടെ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാൻ തുടങ്ങിയതെന്ന് വിദ്യാർത്ഥിനി പറയുന്നു.

മോശമായി സംസാരിച്ചതോടെ ഭയമായെന്നും പിന്നാലെ വണ്ടിയുടെ വേ​ഗത കൂട്ടിയെന്നും വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. വേ​ഗം കൂട്ടിയതോടെ കൂടെയുണ്ടായിരുന്ന കുട്ടിയോട് വണ്ടിയിൽ നിന്ന് ചാടാമെന്ന് പറയുകയായിരുന്നു.

വാഹനത്തിൽ നിന്ന് വീണ് പെൺകുട്ടിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണമാരംഭിച്ചു.

#Attemptkidnap #schoolgirls #auto #girls #jumped #escaped

Next TV

Related Stories
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
#arrest |   പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്,  29കാരൻ അറസ്റ്റില്‍

Dec 26, 2024 08:57 PM

#arrest | പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്, 29കാരൻ അറസ്റ്റില്‍

തൃശൂരിലെ ഒരു ഹോട്ടലിലേക്ക് എത്തിച്ച് മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ്...

Read More >>
#Suicide | റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കിളിമാനൂരിൽ ഗൃഹനാഥൻ ജീവനൊടുക്കി

Dec 26, 2024 08:14 PM

#Suicide | റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കിളിമാനൂരിൽ ഗൃഹനാഥൻ ജീവനൊടുക്കി

മൃതദേഹവുമായി സമരസമിതി കിളിമാനൂര്‍ സ്‌പെഷല്‍ തഹല്‍സില്‍ദാര്‍ ഓഫിസിന് മുന്നില്‍...

Read More >>
#AxiaTechnologies  |  സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

Dec 26, 2024 08:14 PM

#AxiaTechnologies | സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

ന്യൂഡൽഹിയിൽ നടന്ന സി.ഐ.ഐയുടെ വാർഷിക ഉച്ചകോടിയിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസങ്ങളുടെ പട്ടികയിലെ ഡയമണ്ട് വിഭാഗത്തിലാണ് കമ്പനിയുടെ...

Read More >>
#founddead |  കണ്ണൂരിൽ  മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 07:40 PM

#founddead | കണ്ണൂരിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ...

Read More >>
Top Stories