#PoliceCase | പതിനാറുകാരിക്ക് നേരെ നിരന്തരം ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

#PoliceCase | പതിനാറുകാരിക്ക് നേരെ നിരന്തരം ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍
Oct 26, 2024 10:13 PM | By VIPIN P V

പത്തനംതിട്ട : (truevisionnews.com) പതിനാറുകാരിയെ ജൂലൈ മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി പലതവണ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി.

തോട്ടപ്പുഴശ്ശേരി ചിറയറമ്പ് കുറിയന്നൂര്‍ അച്ചാര്‍ ഫാക്ടറി പാറയില്‍ വീട്ടില്‍ വിവേക് വിനോദ്(18) ആണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടിലെത്തിച്ചാണ് കുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയക്കിയത്. ജൂലൈയില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ദിവസമാണ് ആദ്യമായി പീഡിപ്പിച്ചത്.

ഒടുവില്‍ ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന്, കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയും, അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തില്‍ വച്ച് എസ് സി പി ഓ ഷെബി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ വീട്ടില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തി തെളിവുകള്‍ പോലീസ് ശേഖരിച്ചു.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചു, ഇയാളുടെ കുറ്റസമ്മതമൊഴിയും രേഖപ്പെടുത്തി, വൈദ്യപരിശോധന നടത്തി. കുട്ടിയെ കയറ്റിക്കൊണ്ടുപോയ സ്‌കൂട്ടര്‍ പോലീസ് പിടിച്ചെടുത്തു.

കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍, എസ് സി പി ഓ ജോബിന്‍ , ഷെബാന, സി പി ഓ പരശുറാം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

#Repeated #sexualharassment #year #old #girl #arrested

Next TV

Related Stories
#MVD | ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കാന്‍ അപകടകരമായ ബൈക്ക് അഭ്യാസം; യുവാവിനും സുഹൃത്തിനുമെതിരെ എംവിഡി നടപടി

Oct 27, 2024 07:33 AM

#MVD | ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കാന്‍ അപകടകരമായ ബൈക്ക് അഭ്യാസം; യുവാവിനും സുഹൃത്തിനുമെതിരെ എംവിഡി നടപടി

കിരണിന് ലൈസന്‍സ് ഇല്ലാത്തിനാല്‍ എല്ലാ വകുപ്പും ചേര്‍ത്ത് 10,000 രൂപ പിഴയിടുമെന്ന് തിരുവനന്തപുരം എന്‍ഫോവ്സ്മെന്റ് ആര്‍ടിഒ...

Read More >>
#PPDivya | എ‍ഡിഎമ്മിന്റെ മരണം: ജാമ്യമില്ലാ കുറ്റം ചുമത്തി 11ാം ദിനം, പി പി ദിവ്യയെ തൊടാതെ പൊലീസ്

Oct 27, 2024 06:53 AM

#PPDivya | എ‍ഡിഎമ്മിന്റെ മരണം: ജാമ്യമില്ലാ കുറ്റം ചുമത്തി 11ാം ദിനം, പി പി ദിവ്യയെ തൊടാതെ പൊലീസ്

പ്രശാന്തനെ പിരിച്ചുവിടുന്നതിനു മുന്നോടിയായാണ് നിലവിലെ...

Read More >>
#peerumedusubjail | പണി ചെയ്യാൻ പുറത്ത് ഇറക്കിയപ്പോൾ കണ്ണുവെട്ടിച്ച് കടന്നു; ജയിൽ ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ

Oct 27, 2024 06:39 AM

#peerumedusubjail | പണി ചെയ്യാൻ പുറത്ത് ഇറക്കിയപ്പോൾ കണ്ണുവെട്ടിച്ച് കടന്നു; ജയിൽ ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ

പിടികൂടിയ സജനെതിരെ ജയിൽ ചാടിയതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്...

Read More >>
#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Oct 27, 2024 06:31 AM

#PoliceCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഭയന്നോടിയ കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ പരവൂർ പൊലീസിൽ പരാതി...

Read More >>
#Skeletonfound | ആദ്യം കണ്ടത് തൊഴിലുറുപ്പ് തൊഴിലാളികൾ; തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം, മൃതദേഹം തിരിച്ചറിഞ്ഞു

Oct 27, 2024 06:10 AM

#Skeletonfound | ആദ്യം കണ്ടത് തൊഴിലുറുപ്പ് തൊഴിലാളികൾ; തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം, മൃതദേഹം തിരിച്ചറിഞ്ഞു

ഡി.എൻ.എ പരിശോധനക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് വിഴിഞ്ഞം സി.ഐ. പ്രകാശ്...

Read More >>
#ganja | വീട്ടിൽ നിന്ന്  1.1 കിലോ ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

Oct 26, 2024 10:42 PM

#ganja | വീട്ടിൽ നിന്ന് 1.1 കിലോ ഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

ഡാൻസാഫും കനകക്കുന്ന് പൊലീസും ചേർന്ന് പുതിയമംഗലം വീട്ടിൽ നിന്നാണ് 1.1 കിലോ ഗ്രാം കഞ്ചാവുമായി പ്രതികളെ...

Read More >>
Top Stories










Entertainment News