#sexuallyexploiting | സ്‌നാപ്ചാറ്റ് വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കി, 26കാരൻ പിടിയിൽ

#sexuallyexploiting | സ്‌നാപ്ചാറ്റ് വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കി, 26കാരൻ പിടിയിൽ
Oct 26, 2024 10:24 PM | By Susmitha Surendran

ലണ്ടന്‍: (truevisionnews.com) സ്‌നാപ്ചാറ്റ് വഴി കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ ബാലപീഡകൻ പിടിയില്‍.

30 രാജ്യങ്ങളിലായി 3500 കുട്ടികളെയാണ് ഇയാള്‍ ലൈംഗികചൂഷണത്തിനിരയാക്കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അയര്‍ലന്‍ഡ് സ്വദേശിയായ അലക്‌സാണ്ടര്‍ മക്ക്കാര്‍ട്ട്‌നി എന്ന 26-കാരനാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ പേരിലുള്ള വ്യാജസ്‌നാപ് ചാറ്റ് അക്കൗണ്ട് വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ഇവരുടെ നഗ്നചിത്രങ്ങള്‍ നേടിയെടുക്കും.

പിന്നീട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും മറ്റ് പീഡോഫൈലുകള്‍ക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതല്‍ ചിത്രങ്ങളാവശ്യപ്പെടും.

ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗികവൈകൃതങ്ങള്‍ക്ക് മുതിരാന്‍ നിര്‍ബന്ധിക്കും. ഇളയ സഹോദരങ്ങളെയും വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും ലൈംഗികമായി ഉപദ്രവിക്കാനും ഇയാള്‍ ആവശ്യപ്പെടുമായിരുന്നു

സ്‌കോട്ട്‌ലന്‍ഡിലെ 13 വയസ്സുകാരിയില്‍ നിന്ന് ലഭിച്ച ഫോണ്‍ സന്ദേശത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് യു.എസ്. സ്വദേശിയായ 12-കാരി ജീവനൊടുക്കിയിരുന്നു. നരഹത്യയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമവുമുള്‍പ്പടെ 185 കേസുകളാണ് ഇയാള്‍ക്കെതിരേ.

പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ കൂടുതലും വലയിലാക്കിയത്. യു.എസ്,യുകെ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങി 30 രാജ്യങ്ങളില്‍ നിന്നുള്ള 3500-ഓളം കുട്ടികളാണ് അലക്‌സാണ്ടറുടെ കെണിയില്‍ കുടുങ്ങിയത്.



#Child #abuser #arrested #sexually #exploiting #children #through #Snapchat

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories