#Skeletonfound | ആദ്യം കണ്ടത് തൊഴിലുറുപ്പ് തൊഴിലാളികൾ; തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം, മൃതദേഹം തിരിച്ചറിഞ്ഞു

#Skeletonfound | ആദ്യം കണ്ടത് തൊഴിലുറുപ്പ് തൊഴിലാളികൾ; തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം, മൃതദേഹം തിരിച്ചറിഞ്ഞു
Oct 27, 2024 06:10 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം കോട്ടുകാലിൽ നിന്നും കാണാതായ ആളുടെ മൃതദേഹം തുറമുഖ കമ്പനി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് കണ്ടെത്തി.

മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. കോട്ടുകാൽ പുന്നക്കുളം കുരുവിത്തോട്ടം എ.എസ്. ഭവനിൽ കൃഷ്ണൻകുട്ടി (60) യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്.

കൃഷിപ്പണിക്കാരനായ കൃഷ്ണൻകുട്ടിയെ ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് വീട്ടിൽ നിന്ന് കാണാതായത്. സെപ്റ്റംബർ മൂന്നിന് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു.

കേസെടുത്ത വിഴിഞ്ഞം പൊലീസ് നടത്തിയ സി.സി.ടി.വി പരിശോധനയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനും ഒരു കിലോമീറ്റർ അകലെ സൈക്കിളിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചിരുന്നു. പിന്നെ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

വിഴിഞ്ഞം തുറമുഖത്തിന് വെയർഹൗസ് നിർമ്മാണത്തിനായി ഈ മേഖലയിൽ സർക്കാർ ഏക്കർ കണക്കിന് ഭൂമി വാങ്ങിയിരുന്നു. വിസിലിന്‍റെ മേൽനോട്ടത്തിലുള്ള കാടും പടലും പിടിച്ച് ഭൂമിയിൽ ആരും പ്രവേശിക്കാറില്ല.

അതുവഴി കടന്നുപോകുന്ന ഒരു കനാൽ വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇന്നലെ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികൂടവുമാണ് ആദ്യം കണ്ടത്.

തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാണാതാകുമ്പോൾ ധരിച്ചിരുന്ന പച്ചക്കളർ ഷർട്ടും, പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആധാർ കാർഡുമാണ് മരിച്ചത് കൃഷ്ണൻകുട്ടിയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്.

ഫോറൻസിക് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലെക്ക് മാറ്റി. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാളുടെ ഒരു മകൻ അടുത്തകാലത്തായി അത്മഹത്യ ചെയ്തതായും പൊലീസ് പറയുന്നു.

ഡി.എൻ.എ പരിശോധനക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് വിഴിഞ്ഞം സി.ഐ. പ്രകാശ് അറിയിച്ചു.

#first #see #laborers #incident #skull #Skeletonfound #body #identified

Next TV

Related Stories
#pantheerankavucase | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്

Nov 27, 2024 03:05 PM

#pantheerankavucase | പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: റദ്ദാക്കിയ കേസ് പുനരന്വേഷിക്കാൻ സാധ്യത തേടി പൊലീസ്

പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂർവം...

Read More >>
#NursingStudent | അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Nov 27, 2024 02:54 PM

#NursingStudent | അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ...

Read More >>
#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

Nov 27, 2024 02:53 PM

#arrest | ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍

പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് നാ​ട്ടി​ൽ​നി​ന്ന്...

Read More >>
#attack | നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്

Nov 27, 2024 02:44 PM

#attack | നാദാപുരം വളയത്ത് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം; കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഇരുവരെയും വളയം ഗവണ്മെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അല്പസമയം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ...

Read More >>
#complaint | പഞ്ചായത്ത് അംഗത്തെ സ​മീ​പ​വാ​സി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ​രാ​തി

Nov 27, 2024 02:28 PM

#complaint | പഞ്ചായത്ത് അംഗത്തെ സ​മീ​പ​വാ​സി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, പ​രാ​തി

അ​മ്പ​ല​പ്പു​ഴ തെ​ക്ക് 12-ാം വാ​ർ​ഡ് അം​ഗം മ​നോ​ജ് കു​മാ​റി​നെ​യാ​ണ് പു​റ​മ്പോ​ക്ക് ഭൂ​മി​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​യാ​ളും മ​ക​നും...

Read More >>
#faseeladeath | ദുരൂഹത; 'ജോലിക്കെന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് പോയത്', മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിതാവ്

Nov 27, 2024 02:12 PM

#faseeladeath | ദുരൂഹത; 'ജോലിക്കെന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് പോയത്', മരണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് പിതാവ്

സനൂഫ് സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫസീലയുടെ കുടുംബം...

Read More >>
Top Stories