#pjayarajan | മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്‌തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

#pjayarajan | മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു; പി ജയരാജന്റെ പുസ്‌തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
Oct 25, 2024 07:26 PM | By Athira V

അബ്ദുൾ നാസർ മദനിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജൻ ആരോപിച്ചു.

മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

മുസ്ലിം-ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുളള പരിശോധന വേണം. ഇടപെടൽ നടത്തുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന വിമർശനമാണ് കേൾക്കുന്നത്.

ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാൻ പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

വിരലിലെണ്ണാവുന്നവർ ഐഎസിൽ ആകൃഷ്ടരായി എന്നത് യാഥാർത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജൻ വ്യക്തമാക്കി.

കേരളത്തിലെ ക്യാമ്പസുകളിൽ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരൽ നടക്കുന്നുവെന്ന അതീവ ​ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. 2009ലെ മദനി – സിപിഐഎം സഹകരണത്തെ കുറിച്ച് പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജൻ പറയുന്നു.













#Through #Madani #youth #were #attracted #extremism #ChiefMinister #will #release #PJayarajan #book #tomorrow

Next TV

Related Stories
#arrest |  വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Oct 25, 2024 09:49 PM

#arrest | വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം...

Read More >>
#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

Oct 25, 2024 09:36 PM

#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

വിവാഹത്തിനു ശേഷം ഭർത്താവ് അനന്തുവിൻറെ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും...

Read More >>
#Accident | ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടം; ലോറിക്കും ചുവരിനും ഇടയിൽപെട്ട് 45-കാരന് ദാരുണാന്ത്യം

Oct 25, 2024 09:15 PM

#Accident | ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടം; ലോറിക്കും ചുവരിനും ഇടയിൽപെട്ട് 45-കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചക്ക് 12 ഓടെയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#palakkadbypoll | പത്രികാ സമർപ്പണം പൂർത്തിയായി: പാലക്കാട്ട് 16 സ്ഥാനാർത്ഥികൾ; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ

Oct 25, 2024 09:04 PM

#palakkadbypoll | പത്രികാ സമർപ്പണം പൂർത്തിയായി: പാലക്കാട്ട് 16 സ്ഥാനാർത്ഥികൾ; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ

ഡിഎംകെ സെക്രട്ടറിയാണ് ഷമീര്‍. എന്നാല്‍ ഷമീറിനെ അന്‍വര്‍ തള്ളിയിരുന്നു. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവും ഇല്ലെന്നും പാര്‍ട്ടിയുടെ...

Read More >>
#Snake |   റെയില്‍വേ ട്രാക്കില്‍ പെരുമ്പാമ്പ്; പിടികൂടി ചാക്കിലാക്കി

Oct 25, 2024 08:52 PM

#Snake | റെയില്‍വേ ട്രാക്കില്‍ പെരുമ്പാമ്പ്; പിടികൂടി ചാക്കിലാക്കി

സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പെരുമ്പാമ്പിനെ...

Read More >>
#SPMedifort | എസ് പി മെഡിഫോർട്ടിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

Oct 25, 2024 08:52 PM

#SPMedifort | എസ് പി മെഡിഫോർട്ടിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

രാവിലെ 6 മുതൽ രാത്രി 10 മണി വരെയാണ് പൊതുജനങ്ങൾക്ക് ഇവിടെ ഭക്ഷണം...

Read More >>
Top Stories