#SDPI | 'പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും: പിണറായിയുടെ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ' - എസ്.ഡി.പി.ഐ

#SDPI | 'പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും: പിണറായിയുടെ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാൻ' - എസ്.ഡി.പി.ഐ
Oct 25, 2024 07:29 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയൻ ചേലക്കരയിൽ നടത്തിയ പ്രസ്താവന ആർ.എസ്.എസ് ചങ്ങാത്തം പുറത്തുവന്നതിൻറെ ജാള്യത മറക്കാനാണെന്ന് എസ്.ഡി.പി.ഐ.

കേരളത്തെ ആർ.എസ്.എസിന്റെ നിഴൽ ഭരണത്തിൻ കീഴിലാക്കിയ ശേഷം ജനങ്ങളെ വിഡ്‌ഢികളാക്കാൻ നടത്തുന്ന ശ്രമം വിലപ്പോവില്ല.

ഇല്ലാത്ത ന്യൂനപക്ഷ തീവ്രവാദമെന്ന ആരോപണം ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താൻ മാത്രമാണ്.

പഴകി പുളിച്ച ഈ ആരോപണം ജനങ്ങൾ പുച്ഛിച്ചു തള്ളും. പിണറായി ഭരണത്തിൽ കേരളത്തിൻറെ ആഭ്യന്തര വകുപ്പ് ഉൾപ്പെടെ ആർ.എസ്.എസ് റിമോട്ട് കൺട്രോളിലാക്കിയിരിക്കുന്നു. പിടിയിലാവുമ്പോൾ കള്ളൻ പിന്നാലെ വരുന്നവരെ ചൂണ്ടി കള്ളൻ എന്നു വിളിച്ചുകൂവുന്നതുപോലേയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.

തലശ്ശേരി കലാപത്തിനിടെ സി പി എമ്മുകാരൻ കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് കള്ളുഷാപ്പിലുണ്ടായ അടിപിടിക്കിടെയാണെന്ന കാര്യം അറിയാത്തവരായി ആരുമില്ല.

കലാപം അന്വേഷിച്ച ജോസഫ് വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ ഒരിടത്തും കുഞ്ഞിരാമൻ ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന സംഭവം പരാമർശിക്കുന്നില്ല.

അഞ്ചുപതിറ്റാണ്ട് പിന്നിട്ടിട്ടും ഈ കള്ളം ആവർത്തിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. സി.പി.എമ്മിന്റെ ആർ.എസ്.എസിനോടുള്ള സമീപനം കേരളത്തിലെ ജനങ്ങൾക്ക് പകൽപോലെ വ്യക്തമാണ്.

പിണറായി വിജയൻറെ വാക്കുകളിൽ അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻറ് ചെയ്യാൻ തയാറാവണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

#People #scorn #stale #allegation #Pinarayi #statement #forget #blunder #RSS #SDPI

Next TV

Related Stories
#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

Nov 27, 2024 05:48 PM

#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ബെസ്റ്റ് ക്രിയേറ്റീവ് റീല്‍സ് പുരസ്‌കാരം അഭിജിത്തിന്...

Read More >>
#lifesaved | 'ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ ക്ഷീണിതനാണ്'; അടൂരില്‍ ഡ്രൈവർക്ക് രക്ഷകയായി യാത്രക്കാരിയായ നഴ്സ്

Nov 27, 2024 04:38 PM

#lifesaved | 'ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ ക്ഷീണിതനാണ്'; അടൂരില്‍ ഡ്രൈവർക്ക് രക്ഷകയായി യാത്രക്കാരിയായ നഴ്സ്

അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഹൃദയവിഭാഗം ഡോക്ടർമാരുടെ പെട്ടെന്നുള്ള ഇടപെടൽകൂടി ആയതോടെ ബിനുവിന്റെ ഹൃദയം...

Read More >>
#CPIM |  ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

Nov 27, 2024 04:28 PM

#CPIM | ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യം; കൊല്ലത്ത് സിപിഐഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

നിർത്തിവെച്ച സമ്മേളനങ്ങൾ തുടങ്ങാൻ കഴിഞ്ഞദിവസമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടിയൂർ ലോക്കൽ സമ്മേളനം...

Read More >>
#Welfarepension | ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

Nov 27, 2024 04:22 PM

#Welfarepension | ക്ഷേമ പെൻഷൻ കൈപറ്റുന്നവരിൽ സർക്കാർ ജീവനക്കാരും; പെൻഷൻ വാങ്ങുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 പേർ

ആരോഗ്യ വകുപ്പിലാണ്‌ കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേരാണ് ആരോഗ്യ വകുപ്പിൽ സാമൂഹ്യസുരക്ഷാ പെൻഷൻ...

Read More >>
Top Stories