#shukur | 'പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തി', 'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ

#shukur | 'പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തി', 'ഒന്നും പറയാനില്ല, എല്ലാം പിന്നീട്'; പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ ഷുക്കൂർ
Oct 25, 2024 07:36 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) പാർട്ടിയിൽ തിരികെയെത്തിയോ എന്ന ചോദ്യത്തിന് മറുപടി പറയാതെ അബ്ദുൽ ഷുക്കൂർ. എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു പ്രതികരണം.

സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ച് ഇന്ന് രാവിലെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച ഷുക്കൂർ നേതാക്കൾ അനുനയിപ്പിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ പാർട്ടിയിൽ തിരിച്ചെത്തുകയുമായിരുന്നു. പാലക്കാട്ട് നടന്ന പാർട്ടി പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

സിപിഎം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടത്. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ് ഷുക്കൂർ.

സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞാണ് ഷുക്കൂർ പറഞ്ഞത്. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചതെന്നും എന്നാൽ, പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജില്ല സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഷുക്കൂർ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിനിൽക്കെ പാർട്ടിയിൽ നിന്ന് നേതാക്കൾ കൊഴിഞ്ഞു പോകുന്നത് മുന്നണിക്കും ക്ഷീണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി ആരംഭിച്ചത്.

#Stomped #down #within #party #nothing #say #everything #later #Shukur #did #not #respond #question #whether #he #returned #party

Next TV

Related Stories
#arrest |  വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Oct 25, 2024 09:49 PM

#arrest | വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം...

Read More >>
#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

Oct 25, 2024 09:36 PM

#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

വിവാഹത്തിനു ശേഷം ഭർത്താവ് അനന്തുവിൻറെ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും...

Read More >>
#Accident | ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടം; ലോറിക്കും ചുവരിനും ഇടയിൽപെട്ട് 45-കാരന് ദാരുണാന്ത്യം

Oct 25, 2024 09:15 PM

#Accident | ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടം; ലോറിക്കും ചുവരിനും ഇടയിൽപെട്ട് 45-കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചക്ക് 12 ഓടെയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#palakkadbypoll | പത്രികാ സമർപ്പണം പൂർത്തിയായി: പാലക്കാട്ട് 16 സ്ഥാനാർത്ഥികൾ; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ

Oct 25, 2024 09:04 PM

#palakkadbypoll | പത്രികാ സമർപ്പണം പൂർത്തിയായി: പാലക്കാട്ട് 16 സ്ഥാനാർത്ഥികൾ; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ

ഡിഎംകെ സെക്രട്ടറിയാണ് ഷമീര്‍. എന്നാല്‍ ഷമീറിനെ അന്‍വര്‍ തള്ളിയിരുന്നു. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവും ഇല്ലെന്നും പാര്‍ട്ടിയുടെ...

Read More >>
#Snake |   റെയില്‍വേ ട്രാക്കില്‍ പെരുമ്പാമ്പ്; പിടികൂടി ചാക്കിലാക്കി

Oct 25, 2024 08:52 PM

#Snake | റെയില്‍വേ ട്രാക്കില്‍ പെരുമ്പാമ്പ്; പിടികൂടി ചാക്കിലാക്കി

സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പെരുമ്പാമ്പിനെ...

Read More >>
#SPMedifort | എസ് പി മെഡിഫോർട്ടിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

Oct 25, 2024 08:52 PM

#SPMedifort | എസ് പി മെഡിഫോർട്ടിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

രാവിലെ 6 മുതൽ രാത്രി 10 മണി വരെയാണ് പൊതുജനങ്ങൾക്ക് ഇവിടെ ഭക്ഷണം...

Read More >>
Top Stories