#SPSujithDas | മുൻ എസ്പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പീഡന പരാതി; കേസെടുത്ത് അന്വേഷിക്കണമെന്ന് പൊന്നാനി കോടതി

#SPSujithDas | മുൻ എസ്പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പീഡന പരാതി; കേസെടുത്ത് അന്വേഷിക്കണമെന്ന് പൊന്നാനി കോടതി
Oct 25, 2024 08:07 AM | By ADITHYA. NP

മലപ്പുറം: (www.truevisionnews.com) മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം.

പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.

ഇതേത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.

അതിജീവിതയുടെ സ്വകാര്യ അന്യായത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൃശ്ശൂർ റെയിഞ്ച് ഡി.ഐ.ജിക്ക് പൊന്നാനി മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

ഇതിൻ്റെ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത്. പൊന്നാനി മുൻ സി.ഐ വിനോദ്, മലപ്പുറം മുൻ എസ്.പി സുജിത് ദാസ്,

തിരൂർ മുൻ ഡിവൈ.എസ്.പി വി.വി ബെന്നി എന്നിവർ ഉദ്യോ​ഗസ്ഥർ ലൈം​ഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.

സംഭവം വാർത്തയായതോടെ ആരോപണങ്ങൾ തള്ളി ഉദ്യോ​ഗസ്ഥർ രം​ഗത്തെത്തിയിരുന്നു.


#Harassment #complaint #against #former #SP #Sujith #Das #others #Ponnani #court #investigate #case

Next TV

Related Stories
#VDSatheesan | 'പിണറായി വിജയന്‍ സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടുന്നു'; എഡിഎമ്മിൻ്റെ മരണത്തിൽ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെന്ന് പ്രതിപക്ഷ നേതാവ്

Oct 25, 2024 01:21 PM

#VDSatheesan | 'പിണറായി വിജയന്‍ സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടുന്നു'; എഡിഎമ്മിൻ്റെ മരണത്തിൽ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെന്ന് പ്രതിപക്ഷ നേതാവ്

രണ്ടാംതവണ അധികാരത്തില്‍ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലിലെത്തി ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും...

Read More >>
#Accident | കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Oct 25, 2024 01:09 PM

#Accident | കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ്...

Read More >>
#pantheerankavuDomesticViolenceCase | പരാതിക്കാരി പിന്മാറി, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Oct 25, 2024 12:40 PM

#pantheerankavuDomesticViolenceCase | പരാതിക്കാരി പിന്മാറി, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

ഇതേത്തുടര്‍ന്ന് യുവതിയും ബന്ധുക്കളും പോലീസില്‍ പരാതി...

Read More >>
#PinarayiVijayan | 'മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോൺഗ്രസും സംഘപരിവാറും; കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല' - മുഖ്യമന്ത്രി

Oct 25, 2024 12:10 PM

#PinarayiVijayan | 'മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോൺഗ്രസും സംഘപരിവാറും; കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല' - മുഖ്യമന്ത്രി

സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കേണ്ടതില്ല. സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ...

Read More >>
#AbdulShukur | പാലക്കാട് സിപിഐഎം വിട്ട അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്കെന്ന് സൂചന; നേതാക്കളുമായി ചർച്ച

Oct 25, 2024 11:50 AM

#AbdulShukur | പാലക്കാട് സിപിഐഎം വിട്ട അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്കെന്ന് സൂചന; നേതാക്കളുമായി ചർച്ച

ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുൾ ഷുക്കൂർ...

Read More >>
Top Stories










Entertainment News