Oct 25, 2024 01:21 PM

പാലക്കാട്: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തിലെ സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കൊണ്ടുകെട്ടിയ ആളാണ് പിണറായി വിജയനെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകളില്‍നിന്ന് കേന്ദ്ര ഏജന്‍സിയുടെ ശ്രദ്ധതിരിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സി.പി.എമ്മിനെ മോശം അവസ്ഥയിലാക്കിയെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസും മുസ്‌ലീം ലീഗും വര്‍ഗീയതയുമായി സമരസ്സപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രണ്ടാംതവണ അധികാരത്തില്‍ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലിലെത്തി ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി. ആര്‍.എസ്.എസ്.

നേതാവിനെ കണ്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തൃശ്ശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ എ.ഡി.ജി.പി. അജിത് കുമാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കോണ്‍ഗ്രസ് വര്‍ഗീയതയുമായി സന്ധിചെയ്യുന്ന പ്രസ്താനമല്ലെന്നും സംസ്ഥാനത്തും കേന്ദ്രത്തിനും ഒരുപോലെ അവരോട് എതിര്‍ത്ത് നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകാലം ജമാത്തെ ഇസ്‌ലാമിയുടെ പിന്തുണ സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം.

2019-ല്‍ മാത്രമാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന നിലപാട് അവര്‍ സ്വീകരിച്ചത്.

ഞാന്‍ മത്സരിച്ച അഞ്ച് തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്‌ലാമി എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കിയിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബി.ജെ.പി. സഖ്യമായ എന്‍.സി.പിയില്‍ ചേരുന്നതിനായി എല്‍.ഡി.എഫിലെ ഒരു എം.എല്‍.എ. മറ്റ് രണ്ട് എം.എല്‍.എമാര്‍ക്ക് 50 കോടിരൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് പിണറായിക്ക് അറിയാമായിരുന്നുവെന്നാണ് പറയുന്നത്.

ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുത്തോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടെ സഖ്യകക്ഷിയായി പാര്‍ട്ടിയുടെ ഒരു മന്ത്രി വരെ പിണറായി മന്ത്രി സഭയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പി.പി.ദിവ്യയുമായി ബന്ധപ്പെട്ട കേസിലും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രൂക്ഷമായി വിമര്‍ശിച്ചു. നവീന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘമാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയിരിക്കുന്ന കത്ത് അന്വേഷിച്ച് പോയാല്‍ എ.കെ.ജി. സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരിക്കും എത്തുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

#three #decades #CPM #shrugged #JamaateIslami #opposition #leader #conspiracy #death #ADM #tookplace #ChiefMinisteroffice

Next TV

Top Stories