#AbdulShukur | പാലക്കാട് സിപിഐഎം വിട്ട അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്കെന്ന് സൂചന; നേതാക്കളുമായി ചർച്ച

#AbdulShukur | പാലക്കാട് സിപിഐഎം വിട്ട അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്കെന്ന് സൂചന; നേതാക്കളുമായി ചർച്ച
Oct 25, 2024 11:50 AM | By VIPIN P V

പാലക്കാട് : (truevisionnews.com) പാർട്ടി ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ അവഗണനയെ തുടർന്ന് സിപിഐഎം വിട്ട പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ കോൺഗ്രസിലേക്ക്.

ഷാഫി പറമ്പിൽ എംപിയുമായും വി കെ ശ്രീകണ്ഠൻ എം പിയുമായുമുള്ള ചർച്ചകൾ കഴിഞ്ഞു. പൊതുപ്രവർത്തനത്തിനായി ഏത് പാത തിരഞ്ഞെടുക്കണം എന്നത് തന്റെ അവകാശമാണെന്ന് ഷുക്കൂർ നേരത്തെ പറയുകയുണ്ടായി.

ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തന്നോട് വളരെ മോശമായി പെരുമാറുന്നുവെന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിന് ലഭിക്കുന്നത് കൂടുതൽ അവഗണനയാണെന്നും ഇതാണ് പാർട്ടി വിടാൻ കാരണമെന്നും അബ്ദുൽ ഷുക്കൂർ ആവർത്തിച്ചു പറയുകയുണ്ടായി.

ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പ്രവർത്തിക്കുന്നതും പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അബ്ദുൽ ഷുക്കൂർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുൾ ഷുക്കൂർ പറഞ്ഞത്.

#AbdulShukur #left #Palakkad #CPIM #hinted #join #Congress #Discussion #leaders

Next TV

Related Stories
#VDSatheesan | 'പിണറായി വിജയന്‍ സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടുന്നു'; എഡിഎമ്മിൻ്റെ മരണത്തിൽ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെന്ന് പ്രതിപക്ഷ നേതാവ്

Oct 25, 2024 01:21 PM

#VDSatheesan | 'പിണറായി വിജയന്‍ സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടുന്നു'; എഡിഎമ്മിൻ്റെ മരണത്തിൽ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെന്ന് പ്രതിപക്ഷ നേതാവ്

രണ്ടാംതവണ അധികാരത്തില്‍ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലിലെത്തി ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും...

Read More >>
#Accident | കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Oct 25, 2024 01:09 PM

#Accident | കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ്...

Read More >>
#pantheerankavuDomesticViolenceCase | പരാതിക്കാരി പിന്മാറി, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Oct 25, 2024 12:40 PM

#pantheerankavuDomesticViolenceCase | പരാതിക്കാരി പിന്മാറി, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

ഇതേത്തുടര്‍ന്ന് യുവതിയും ബന്ധുക്കളും പോലീസില്‍ പരാതി...

Read More >>
#PinarayiVijayan | 'മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോൺഗ്രസും സംഘപരിവാറും; കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല' - മുഖ്യമന്ത്രി

Oct 25, 2024 12:10 PM

#PinarayiVijayan | 'മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോൺഗ്രസും സംഘപരിവാറും; കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല' - മുഖ്യമന്ത്രി

സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കേണ്ടതില്ല. സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ...

Read More >>
Top Stories










Entertainment News