#kidnapped | കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയി; രണ്ടം​ഗ സംഘത്തിനായി തിരച്ചിൽ ഊർജിതം

#kidnapped | കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയി; രണ്ടം​ഗ സംഘത്തിനായി തിരച്ചിൽ ഊർജിതം
Oct 25, 2024 12:46 PM | By VIPIN P V

ബെം​ഗളൂരു: (truevisionnews.com) കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയി രണ്ടം​ഗ സംഘം. കർണാടകയിലെ ബെലാ​ഗാവിലാണ് സംഭവം.

വീടിനുള്ളിൽ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളെ പ്രതികൾ തോളിലിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മൂന്നും നാലും വയസുള്ള കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.

തൊപ്പി ധരിച്ച രണ്ട് പേരാണ് അടച്ചിട്ട ​ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നത്. പിന്നാലെ വീടിനുള്ളിൽ കയറി കുട്ടികളെ തട്ടിയെടുത്ത് പുറത്തേക്ക് ഓടുന്നതും കാറിൽ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സ്കൂളിൽ നിന്നും മടങ്ങിയെത്തിയ കുട്ടികളെ പിന്തുടർന്നെത്തിയതാകാം പ്രതികളെന്നാണ് നി​ഗമനം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന വെള്ള നിറത്തിലുള്ള കാറിലാണ് പ്രതികൾ കുട്ടികളുമായി കടന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഏജന്റാണ് കാണാതായ കുട്ടികളുടെ പിതാവ്.

സംഭവത്തിന് ഈ മേഖലയുമായി ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്. 


#children #who #playing #entered #house #abducted #search #two #member #gang #intense #video

Next TV

Related Stories
#arrest | നടുറോഡിൽ പട്ടാപ്പകൽ തലയിൽ തുണിയിട്ട് മൂടി കിഡ്നാപ്പിം​ഗ് നാടകം; ഒടുവിൽ യുവാക്കൾ അറസ്റ്റിൽ

Oct 25, 2024 03:35 PM

#arrest | നടുറോഡിൽ പട്ടാപ്പകൽ തലയിൽ തുണിയിട്ട് മൂടി കിഡ്നാപ്പിം​ഗ് നാടകം; ഒടുവിൽ യുവാക്കൾ അറസ്റ്റിൽ

യുവാക്കൾ ഇത് വീഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്തതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇവർ നാലുപേരും സുഹൃത്തുക്കളാണ് എന്നും യുവാക്കൾ...

Read More >>
buildingcollapse | നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് അപകടം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Oct 25, 2024 02:17 PM

buildingcollapse | നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് അപകടം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലെ ഈ കെട്ടിടം തകർന്നു...

Read More >>
#protest | പ്രതിഷേധിക്കാന്‍ യമുനയിലെ മലിനജലത്തിലിറങ്ങി; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

Oct 25, 2024 10:22 AM

#protest | പ്രതിഷേധിക്കാന്‍ യമുനയിലെ മലിനജലത്തിലിറങ്ങി; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

അത് ബി.ജെ.പി. ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വ്യവസായകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ് എ.എ.പി....

Read More >>
#busconductordeath | ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

Oct 25, 2024 08:39 AM

#busconductordeath | ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

കയ്യാങ്കളിയിൽ പരിക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
#danacyclone |  ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും ശക്തം

Oct 25, 2024 07:05 AM

#danacyclone | ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും ശക്തം

പശ്ചിമ ബം​ഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ...

Read More >>
Top Stories