#danacyclone | ജാഗ്രത നിർദ്ദേശം, 'ദാന' ചുഴലിക്കാറ്റ് ഭീഷണി കേരളത്തിലും; പാലക്കാട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു

#danacyclone |  ജാഗ്രത നിർദ്ദേശം, 'ദാന' ചുഴലിക്കാറ്റ് ഭീഷണി കേരളത്തിലും; പാലക്കാട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു
Oct 24, 2024 07:16 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) 'ദാന' ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പാലാക്കാട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. 7 ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് പാലക്കാട് തുറന്നത്. മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

കാഞ്ഞിരപ്പുഴഡാമിന്‍റെ എല്ലാ ഷട്ടറുകളും 10 സെ.മീ ഉയർത്തിയിട്ടുണ്ട്. പറമ്പിക്കുളത്ത് രണ്ട് ഷട്ടറുകൾ 20 സെ.മീ വീതവും രണ്ടണ്ണം 10 സെ.മീ വീതവും തുറന്നു. റെഡ് അലർട്ട് നിലനിൽക്കുന്ന വാളയാർ, മംഗലംഡാമുകളുടെ 3 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.

മലമ്പുഴ, ചുള്ളിയാർ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ 1 സെ.മീ വീതം ഉയർത്തിയതായും അറിയിപ്പുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കും.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

24/10/2024 : പത്തനംതിട്ട, ഇടുക്കി

25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

24/10/2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.

25/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് .

26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,

27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.









#Alert #Cyclone #Dana #threat #Kerala #too #Shutters #Palakkad #dams #opened #caution #advised

Next TV

Related Stories
#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

Oct 24, 2024 09:30 PM

#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി...

Read More >>
#arrest | ഒരു കോടി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

Oct 24, 2024 09:24 PM

#arrest | ഒരു കോടി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

ഈ കേസുകളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണ്. മേപ്പാടി സ്വദേശിയുടെ പരാതിയിലാണ്...

Read More >>
#Attack | ജൂനിയര്‍ വിദ്യാര്‍ഥിയെ സര്‍ബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം; മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Oct 24, 2024 08:58 PM

#Attack | ജൂനിയര്‍ വിദ്യാര്‍ഥിയെ സര്‍ബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം; മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിന്‍ ദാസിനെയാണ് സര്‍ബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താന്‍...

Read More >>
#BJPleader | തിരുവിതാംകൂര്‍ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്: ബിജെപി നേതാവ് എം.എസ് കുമാർ അറസ്റ്റിൽ

Oct 24, 2024 08:43 PM

#BJPleader | തിരുവിതാംകൂര്‍ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്: ബിജെപി നേതാവ് എം.എസ് കുമാർ അറസ്റ്റിൽ

ഈ സ്വത്തുവകകള്‍ ജപ്തിചെയ്തു നഷ്ടമായ പണം തിരിച്ചുപിടിക്കുകയെന്നതാണു...

Read More >>
#Sruthi | 'തൂങ്ങി മരിച്ചതിന്റെ ഒരു ലക്ഷണവും ഇല്ല: ‘അന്ന് രാത്രി അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്, സത്യം അറിയണം; ഇനി ഒരു പെണ്‍കുട്ടിയെയും ആ സ്ത്രീ കൊല്ലരുത്’

Oct 24, 2024 08:28 PM

#Sruthi | 'തൂങ്ങി മരിച്ചതിന്റെ ഒരു ലക്ഷണവും ഇല്ല: ‘അന്ന് രാത്രി അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്, സത്യം അറിയണം; ഇനി ഒരു പെണ്‍കുട്ടിയെയും ആ സ്ത്രീ കൊല്ലരുത്’

അപ്പോഴേക്കും വെളുപ്പിന് മൂന്നു മണി ആയിരുന്നു. ആര്‍ഡിഒ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയൂ എന്നു പൊലീസുകാര്‍ പറഞ്ഞു. പിറ്റേന്ന് 11...

Read More >>
Top Stories










Entertainment News