വൈത്തിരി: ( www.truevisionnews.com ) ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾക്കെതിരെ ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ്. സംഭവത്തിൽ വയനാട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
സി.പി.എം പ്രവർത്തകനായ പ്രസാദ് വൈത്തിരിയാണ് ഫേസ്ബുക്കിൽ വിവാദ കുറിപ്പ് ഇട്ടത്.
'കൽപറ്റയിൽ ബ്ലോക്ക്, ഏതോ നാട്ടിൽനിന്ന് വന്ന വയനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്' എന്നായിരുന്നു കുറിപ്പ്.
നിരവധി പേരാണ് ഇയാൾക്കെതിരെ പ്രതികരണവുമായി രംഗത്തു വന്നത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് നിരീക്ഷകൻ സി.എ. അരുൺദേവ്, തളിപ്പുഴ ബൂത്ത് കൺവീനർ പി.പി. മുഹമ്മദ് തുടങ്ങി നിരവധി പേർ പ്രസാദിനെതിരെ പൊലീസ് മേധാവിക്ക് പരാതി അയച്ചു. വൈകീട്ട് ആറു മണിയോടെ പ്രസാദ് പോസ്റ്റ് പിൻവലിച്ചു.
#We #don't #just #bomb #them #up #Threat #post #against #Rahulgandhi #and #Priyankagandhi #Complaint #against #CPM #worker