വയനാട്: (truevisionnews.com) വയനാട്ടുകാരുടെ ധൈര്യം തന്‍റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി.
വയനാട്ടുകാരുടെ കുടുംബത്തിന്‍റെ ഭാഗമാകാൻ പോകുന്നത് തന്‍റെ ഭാഗ്യമായി കാണുന്നുവെന്നും പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു.
ആദ്യമായാണ് ഞാൻ എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. വയനാട്ടിൽ മത്സരിക്കാൻ അവസരം തന്ന പ്രസിഡന്‍റിന് നന്ദി പറയുന്നു.
നിങ്ങളെ പ്രതിനിധാനം ചെയ്യാൻ അവസരം കിട്ടിയാൽ എനിക്കുള്ള ആദരവായി കാണും. അധികാരത്തിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ വിഭാഗീയതയും വിദ്വേഷവും വളർത്തുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
വയനാട്ടിലെത്തിയ പ്രിയങ്കഗാന്ധിയെ സ്വീകരിച്ചത് ജനസാഗരമാണ്. പുതിയ ബസ് സ്റ്റാന്‍റ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റർ റോഡ് ഷോയായി കലക്ടറേറ്റിലേക്ക്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ തുറന്ന വാഹനത്തിൽ പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.
ബാൻഡ് മേളവും നൃത്തവുമായി പ്രവർത്തകർ പ്രിയങ്കയുടെ വരവ് ആഘോഷമാക്കി. ഗാന്ധി കുടുംബത്തിലെ മൂവരും ഒരുമിച്ചെത്തുന്ന അപൂർനിമിഷത്തിന് സാക്ഷിയാകാൻ വിവിധയിടങ്ങളിൽ നിന്ന് പ്രവർത്തകർ ഒഴുകിയെത്തി.
മല്ലികാർജൻ ഖാർഗെയും സോണിയ ഗാന്ധിയും നാമനിർദേശ പത്രിക സമർപ്പണത്തിനെത്തി.
രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാന നേതാക്കളും പോഷക സംഘടനാ ഭാരവാഹികൾക്കുമൊപ്പം പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും മക്കളും വയനാട്ടിലുണ്ട്.
#lucky #part #Wayanad #deeply #touched #courage #people #Wayanad #PriyankaGandhi