#PrithviShaw | അച്ചടക്കമില്ലായ്മയും ഫിറ്റ്നെസ് പ്രശ്നങ്ങളും: 'നന്ദിയുണ്ടെ'... മുംബൈ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ നാലു വാക്കില്‍ മറുപടിയുമായി പൃഥ്വി ഷാ

#PrithviShaw | അച്ചടക്കമില്ലായ്മയും ഫിറ്റ്നെസ് പ്രശ്നങ്ങളും: 'നന്ദിയുണ്ടെ'... മുംബൈ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ നാലു വാക്കില്‍ മറുപടിയുമായി പൃഥ്വി ഷാ
Oct 23, 2024 11:26 AM | By VIPIN P V

മുംബൈ: (truevisionnews.com) അച്ചടക്കമില്ലായ്മയും ഫിറ്റ്നെസ് പ്രശ്നങ്ങളും കാരണം രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ നാലു വാക്കില്‍ പ്രതികരിച്ച് യുവതാരം പൃഥ്വി ഷാ.

രു ഇടവേള ആവശ്യമായിരുന്നു, നന്ദിയുണ്ട് എന്നായിരുന്നു സ്മൈലിയോടെ പൃഥ്വി ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുംബൈയുടെ രഞ്ജി ടീമില്‍ പൃഥ്വി ഷായെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. മംബൈ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഷായെ ഒഴിവാക്കാന അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പരിശീലന സെഷനുകളില്‍ നിന്ന് പതിവായി മുങ്ങുന്ന പൃഥ്വി ഷാ പങ്കെടുത്താലും കഠിനാധ്വാനം ചെയ്യാന്‍ തയാറായിരുന്നില്ല.

സീനിയര്‍ താരങ്ങളായിട്ട് പോലും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയോ ശ്രേയസ് അയ്യരോ ഷാര്‍ദ്ദുല്‍ താക്കൂറോ ഒന്നും ഒരിക്കലും നെറ്റ് സെഷനുകളോ പരിശീലന സെഷനുകളോ ഒഴിവാക്കാറില്ല.

അതിന് പുറമെ ഫിറ്റ്നെസ് പ്രശ്നങ്ങളും അമിതവണ്ണവുമെല്ലാം ഷായെ ഒഴിവാക്കനന്നതിന് കാരണമായതായി റിപ്പോര്‍ട്ടുണ്ട്. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് പൃഥ്വി ഷാക്ക് ടീമില്‍ തുടരാന്‍ തടസമായതെന്നാണ് വിലയിരുത്തല്‍.

26 മുതല്‍ അഗര്‍ത്തലയില്‍ ത്രിപുരക്കെതിരെ ആണ് മുംബൈയുടെ അടുത്ത രഞ്ജി മത്സരം.ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിരുന്നു.

ത്രിപുരക്കെതിരായ മത്സരത്തിനുള്ള മുംബൈ സ്‌ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ആയുഷ് മാത്രെ, അംഗ്രിഷ് രഘുവംശി, അഖിൽ ഹെർവാഡ്‌കർ, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, സൂര്യാൻഷ് ഷെഡ്‌ഗെ, ഹാർദിക് താമോർ, സിദ്ധാന്ത് അദ്ധാത്‌റാവു), ഷംസ് മുലാനി, കർഷ് സിംഗ് കോതാരി, ഹിദ്മാൻ സിംഗ് കോതാരി, , മോഹിത് അവസ്തി, ജുനെദ് ഖാൻ, റോയിസ്റ്റൺ ഡയസ്.

#Indiscipline #fitness #issues #Thankyou #PrithviShah #four #word #reply #dropped #Mumbai #team

Next TV

Related Stories
#Women'sTwenty20 | വുമൻസ് ട്വൻ്റി 20-യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം

Oct 25, 2024 10:59 AM

#Women'sTwenty20 | വുമൻസ് ട്വൻ്റി 20-യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയം

നാല് ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്താണ് വിനയ നാല് വിക്കറ്റ്...

Read More >>
#HCLBridgeChampionship | എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച മുതൽ തിരുവനന്തപുരത്ത്

Oct 24, 2024 02:19 PM

#HCLBridgeChampionship | എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച മുതൽ തിരുവനന്തപുരത്ത്

ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍...

Read More >>
#CKNaiduTrophy | സി കെ നായിഡു ട്രോഫി; അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ  കേരളം

Oct 23, 2024 09:23 AM

#CKNaiduTrophy | സി കെ നായിഡു ട്രോഫി; അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ കേരളം

ഒൻപത് ഫോും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാൻ്റെ ഇന്നിങ്സ്. ആസിഫ് അലി 20ഉം ജിഷ്ണു 34ഉം...

Read More >>
#INDvsNZ | 36 വര്‍ഷത്തെ ചരിത്രം തിരുത്തി; ചിന്നസ്വാമിയിൽ ഇന്ത്യയെ വീഴ്ത്തി കിവീസ്

Oct 20, 2024 01:05 PM

#INDvsNZ | 36 വര്‍ഷത്തെ ചരിത്രം തിരുത്തി; ചിന്നസ്വാമിയിൽ ഇന്ത്യയെ വീഴ്ത്തി കിവീസ്

നേരത്തേ ആദ്യ ഇന്നിങ്സിൽ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലാണ് മത്സരത്തിലേക്ക് തിരിച്ചുവരുന്നത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462...

Read More >>
#RanjiTrophy | രഞ്ജിട്രോഫി: കര്‍ണ്ണാടകയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം; രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ സെഞ്ച്വറി

Oct 18, 2024 08:04 PM

#RanjiTrophy | രഞ്ജിട്രോഫി: കര്‍ണ്ണാടകയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം; രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ സെഞ്ച്വറി

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കര്‍ണ്ണാടയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്....

Read More >>
#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

Oct 14, 2024 09:27 PM

#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു....

Read More >>
Top Stories

Entertainment News