#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം
Oct 14, 2024 09:27 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com)രഞ്ജി ട്രോഫിയിൽ, പുതിയ സീസണ്, വിജയത്തോടെ ഉജ്ജ്വല തുടക്കമിട്ട് കേരളം. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്പിച്ചത്.

പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം, ശക്തമായി തിരിച്ചു വന്നാണ് കേരളം വിജയം സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 23 റൺസെന്ന നിലയിലാണ് പഞ്ചാബ് അവസാന ദിവസം കളി തുടങ്ങിയത്. എന്നാൽ കളി തുടങ്ങി ആറാം ഓവറിൽ തന്നെ അഞ്ച് റൺസെടുത്ത ക്രിഷ് ഭഗതിനെ ബാബ അപരാജിത് മടക്കി.

വൈകാതെ 12 റൺസെടുത്ത നേഹൽ വധേരയെയും ബാബ അപരാജിത് തന്നെ ക്ലീൻ ബൗൾഡാക്കി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന അൻമോൽപ്രീത് സിങ്ങും പ്രഭ്സിമ്രാൻ സിങ്ങും പഞ്ചാബിന് പ്രതീക്ഷ നല്കി.

ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 51 റൺസെടുത്ത പ്രഭ്സിമ്രാനെ മടക്കി ജലജ് സക്സേന കേരളത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു.

വെറും 21 റൺസിനിടെ പഞ്ചാബിൻ്റെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി വീണു. ആദിത്യ സർവാതെയും ബാബ അപരാജിത്തും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിക്കുന്ന രണ്ട് വിക്കറ്റ് ജലജ് സക്സേനയും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം വിജയം മാത്രം ലക്ഷ്യമാക്കി ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. രോഹൻ കുന്നുമ്മലിൻ്റെ അതിവേഗ ഇന്നിങ്സ് തുടക്കത്തിൽ തന്നെ കേരളത്തിന് മുൻതൂക്കം നല്കി.

36 പന്തിൽ 48 റൺസുമായി രോഹൻ മടങ്ങിയെങ്കിലും സച്ചിൻ ബേബിയും തുടർന്നെത്തിയ ബാബ അപരാജിത്തും മികച്ച രീതിയിൽ ബാറ്റിങ് തുടർന്നു.സച്ചിൻ ബേബി 56 റൺസെടുത്തു.

ബാബ അപരാജിത് 39 റൺസോടെയും സൽമാൻ നിസാർ ഏഴ് റൺസോടെയും പുറത്താകാതെ നിന്നു. പുതിയ സീസൺ വിജയത്തോടെ തുടങ്ങാനായത് കേരളത്തിന് ആത്മവിശ്വാസമേകും.

കേരളത്തിന് വേണ്ടി ഇറങ്ങിയ മൂന്ന് അതിഥി താരങ്ങളും തിളങ്ങിയതാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ആദിത്യ സർവാതെ രണ്ട് ഇന്നിങ്സുകളിലായി ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജലജ് സക്സേന ഏഴ് വിക്കറ്റും സ്വന്തമാക്കി.

നാല് വിക്കറ്റിനൊപ്പം രണ്ടാം ഇന്നിങ്സിൽ ബാറ്റ് കൊണ്ടും മികവ് പുറത്തെടുത്ത ബാബ അപരാജിത്തിന്‍റെ പ്രകടനവും ശ്രദ്ധേയമായി. 18ന് ബംഗളൂരുവിൽ കർണ്ണാടകവുമായാണ് കേരളത്തിൻ്റെ അടുത്ത മത്സരം. 

#Kerala #beat #Punjab #Ranji #Trophy

Next TV

Related Stories
#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം

Oct 14, 2024 12:17 PM

#RanjiTrophy | രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം

അവസാന വിക്കറ്റിൽ മായങ്ക് മർക്കണ്ഡേയും സിദ്ദാർത്ഥ് കൌളും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസാണ് കേരളത്തിന്...

Read More >>
#SeniorWomen'sT20 |  സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

Oct 13, 2024 12:06 PM

#SeniorWomen'sT20 | സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

. ഒക്ടോബര്‍ 17 ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20 ന് തൃപുരയ്‌ക്കെതിരെയും 22 ന് റെയില്‍വെയ്‌ക്കെതിരെയും കേരളം...

Read More >>
#MuhammadSiraj | മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്; ഔദ്യോഗികമായി ചുമതലയേറ്റ് താരം

Oct 11, 2024 08:55 PM

#MuhammadSiraj | മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്; ഔദ്യോഗികമായി ചുമതലയേറ്റ് താരം

ആദ്യ ടെസ്റ്റില്‍ ആകാശ് ദീപിന്റെ പന്തുകള്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ കളിക്കാന്‍ പാടുപെട്ടിരുന്നു.ബംഗ്ലാദേശ് ഓപ്പണര്‍ സാകിര്‍ ഹസനെയും മൊനിമുള്‍...

Read More >>
#RafaelNadal | ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

Oct 10, 2024 03:51 PM

#RafaelNadal | ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

രണ്ട് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും...

Read More >>
#KeralaCricketLeague | കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Oct 9, 2024 07:09 PM

#KeralaCricketLeague | കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

ഇതില്‍ ബിഹാര്‍ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആദ്യ മത്സരത്തിലെ...

Read More >>
#RohitSharma | ടി20 ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റിയത് പന്തിന്റെ ആ തന്ത്രം; വെളിപ്പെടുത്തലുമായി രോഹിത്

Oct 7, 2024 12:04 PM

#RohitSharma | ടി20 ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റിയത് പന്തിന്റെ ആ തന്ത്രം; വെളിപ്പെടുത്തലുമായി രോഹിത്

അതുവരെ മികച്ച ഫോമിലായിരുന്ന ക്ലാസനും മില്ലറും ഈ ഘട്ടത്തില്‍ എത്രയും വേഗം കളിക്കാനാകും ആഗ്രഹിക്കുക. കളിയുടെ ഒഴുക്ക് തടഞ്ഞാലേ എന്തെങ്കിലും...

Read More >>
Top Stories