#protest | പ്രതിഷേധിക്കാന്‍ യമുനയിലെ മലിനജലത്തിലിറങ്ങി; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

#protest | പ്രതിഷേധിക്കാന്‍ യമുനയിലെ മലിനജലത്തിലിറങ്ങി; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു
Oct 25, 2024 10:22 AM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബി.ജെ.പി. അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യമുനാശുദ്ധീകരണത്തിന് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചുള്ള പ്രതിഷേധത്തിലായിരുന്നു ബി.ജെ.പി. നേതാവ് വീരേന്ദ്ര സച്ദേവ യമുനയിലിറങ്ങിയത്.

സര്‍ക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി.

ആര്‍.എം.എല്‍. ആശുപത്രിയില്‍ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ മൂന്നുദിവസത്തേക്ക് മരുന്നുനല്‍കി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയില്‍ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്.

അത് ബി.ജെ.പി. ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വ്യവസായകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ് എ.എ.പി. വാദിക്കുന്നത്.

#sewage #Yamuna #protest #body #BJP #president #Scratched

Next TV

Related Stories
#busconductordeath | ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

Oct 25, 2024 08:39 AM

#busconductordeath | ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

കയ്യാങ്കളിയിൽ പരിക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
#danacyclone |  ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും ശക്തം

Oct 25, 2024 07:05 AM

#danacyclone | ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും ശക്തം

പശ്ചിമ ബം​ഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ...

Read More >>
#adm | എഡിഎം വീട്ടില്‍ മരിച്ച നിലയില്‍; മുറിയിലാകെ രക്തം, അന്വേഷണം

Oct 24, 2024 11:47 PM

#adm | എഡിഎം വീട്ടില്‍ മരിച്ച നിലയില്‍; മുറിയിലാകെ രക്തം, അന്വേഷണം

സിവില്‍ ലൈന്‍സിലെ ഔദ്യോഗിക വസതിയിലാണ് സുര്‍ജീതിനെ മരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News