#Video | കൈഞരമ്പ് മുറിക്കുന്ന വീഡിയോ അയച്ചുകൊടുത്ത് പെൺസുഹൃത്ത്; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

#Video | കൈഞരമ്പ് മുറിക്കുന്ന വീഡിയോ അയച്ചുകൊടുത്ത് പെൺസുഹൃത്ത്; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Oct 20, 2024 09:25 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) പെണ്‍സുഹൃത്ത് കൈഞരമ്പ് മുറിക്കുന്ന വീഡിയോ കണ്ടതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹി അനന്ത് വിഹാറിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ അരുണ്‍ നന്ദയെന്ന യുവാവാണ് മരിച്ചത്.

യുവാവിന്റെ മരണത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അബോധാവസ്ഥയില്‍ 30 വയസ്സു പ്രായമുള്ള യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസെത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

ഇയാളുടെ പെണ്‍സുഹൃത്തിനെ കൈഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് നേരത്തേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അരുണ്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും. ഇതിനിടെ യുവതി അരുണിന്റെ ഫോണിലേക്ക് യുവതി ഞരമ്പ് മുറിക്കുന്ന വീഡിയോ അയച്ചു കൊടുത്തിരുന്നു. ഇത് കണ്ടതോടെയാണ് യുവാവ് കുഴഞ്ഞുവീഴുന്നത്.

ഇയാളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

#Girlfriend #sends #video #arm #veincutting #youngman #collapsed #died

Next TV

Related Stories
#stabbed | കത്തിക്കുത്തിൽ ഭർത്താവിന് പരിക്ക്; സുഖം പ്രാപിക്കാതെ ഭക്ഷണമോ വെള്ളമോ തൊടില്ലെന്ന വാശിയിൽ ഭാര്യ

Oct 21, 2024 08:16 PM

#stabbed | കത്തിക്കുത്തിൽ ഭർത്താവിന് പരിക്ക്; സുഖം പ്രാപിക്കാതെ ഭക്ഷണമോ വെള്ളമോ തൊടില്ലെന്ന വാശിയിൽ ഭാര്യ

ജലപാനമില്ലാതെ യുവതിയുടെ വ്രതം 36 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. വ്രതം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് രജനി. അക്രമം നടത്തിയ രണ്ടു പേരെ പൊലീസ്...

Read More >>
#PoliceCase | കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു, കേസെടുത്ത് പൊലീസ്

Oct 21, 2024 01:53 PM

#PoliceCase | കടം വാങ്ങിയ പണം അച്ഛന്‍ തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു, കേസെടുത്ത് പൊലീസ്

ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ പൊലീസ്...

Read More >>
#rain | കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്, ബെം​ഗളൂരുവിൽ സ്കൂളുകൾക്കും അം​ഗൻവാടികൾക്കും അവധി

Oct 21, 2024 12:28 PM

#rain | കനത്ത മഴ തുടരുന്നു, ഇന്നും യെല്ലോ അലർട്ട്, ബെം​ഗളൂരുവിൽ സ്കൂളുകൾക്കും അം​ഗൻവാടികൾക്കും അവധി

വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ കാരണം ന​ഗരത്തിൽ ഗതാഗതക്കുരുക്കും...

Read More >>
#KSurendran | ‘വയനാട് ദുരന്തത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് അറിയണം’ - കെ സുരേന്ദ്രൻ

Oct 21, 2024 12:19 PM

#KSurendran | ‘വയനാട് ദുരന്തത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് അറിയണം’ - കെ സുരേന്ദ്രൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന്...

Read More >>
#beaten | ആശുപത്രി ​ഐ.സി.യുവിൽ ബി.ജെ.പി എം.എൽ.എയുടെ ബന്ധുക്കളുടെ പരാക്രമം; ആശുപത്രി ജീവനക്കാരെ പൊതിരെ തല്ലി

Oct 21, 2024 08:16 AM

#beaten | ആശുപത്രി ​ഐ.സി.യുവിൽ ബി.ജെ.പി എം.എൽ.എയുടെ ബന്ധുക്കളുടെ പരാക്രമം; ആശുപത്രി ജീവനക്കാരെ പൊതിരെ തല്ലി

ജനപ്രതിനിധികളും അവരുടെ ബന്ധുക്കളും നടത്തുന്ന ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം...

Read More >>
Top Stories










Entertainment News