#koyilandiatmrobbery | ബാക്കി പണം എവിടെ? ഇനിയും ദുരൂഹയോ; കൊയിലാണ്ടിയിലെ കവർച്ചാ നാടകത്തിലെ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു

#koyilandiatmrobbery |  ബാക്കി പണം എവിടെ? ഇനിയും ദുരൂഹയോ; കൊയിലാണ്ടിയിലെ കവർച്ചാ നാടകത്തിലെ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു
Oct 21, 2024 09:36 PM | By Athira V

കൊയിലാണ്ടി ( കോഴിക്കോട് ): ( www.truevisionnews.com ) കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച പണം തട്ടിയെന്ന സംഭവത്തിൽ പിടികൂടിയ മൂന്ന് പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

പയ്യോളി സ്വദേശിയായ സുഹൈൽ, സുഹൃത്ത് താഹ, തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസിർ പി.വി (20) എന്നിവരെയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

ഇവരെ പതിനാല് ദിവസത്തേയ്ക്ക് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്‌തു. സംഭവദിവസം തന്നെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനാൽ സുഹൈൽ പോലീസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് താഹയെയും തിക്കോടി സ്വദേശിയായ മുഹമ്മദ് യാസിറിനെയും വില്യാപ്പള്ളിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെ താഹയുടെ പക്കൽ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്‌ പ്രകാരം 7240000 രൂപയാണ് നഷ്‌ടമായിട്ടുള്ളത്. ബാക്കി പണം എവിടെ എന്നതിൽ വ്യക്തത ലഭിക്കാത്തതിനാൽ തുടർ അന്വേഷണങ്ങൾക്കായി മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയുണ്ട്.

ഇതുസംബന്ധിച്ച് ഇനിയും കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്‌ത്‌ ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്.

എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ തട്ടിപ്പാണെന്നും താഹയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്‌തതെന്നും കണ്ടെത്തുകയായിരുന്നു.

ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.ശ്രീലാൽ ചന്ദ്ര ശേഖർ, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സ്പെഷൽസ്വകാഡ്, എസ്.ഐ.മനോജ് രാമത്ത്, എ.എസ്.ഐ.വി.സി.ബിനീഷ്, വി.വി.ഷാജി, എസ്.സി.പി.ഒ.മാരായ പി.കെ. ശോഭിത്ത്, ഇ.കെ.അഖിലേഷ്,, കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ.ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

#Where #is #the #rest #money? #Still #mystery #All #three #accused #Koyilandi #robbery #drama #were #remanded

Next TV

Related Stories
#koyilandiatmrobbery | ആസൂത്രണവും താഹ; കടം വീട്ടിയ അഞ്ച് ലക്ഷം രൂപ കൂടി വില്ല്യാപ്പള്ളിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു

Oct 21, 2024 10:31 PM

#koyilandiatmrobbery | ആസൂത്രണവും താഹ; കടം വീട്ടിയ അഞ്ച് ലക്ഷം രൂപ കൂടി വില്ല്യാപ്പള്ളിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു

രണ്ട് മാസം മുൻപ് വില്ല്യാപ്പള്ളി മലാറക്കൽ ജുമാസ്ജിദ് പള്ളി മഹല്ലിലെ ഒരു വിശ്വാസിയിൽ നിന്ന് താഹ അഞ്ച് ലക്ഷം രൂപ വായ്പയായി...

Read More >>
#PoliceCase | മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു

Oct 21, 2024 10:26 PM

#PoliceCase | മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രഭാവതിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാസർ വീട്ടിനുള്ളിൽ ആത്മഹത്യക്ക്...

Read More >>
#trapped | ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

Oct 21, 2024 10:12 PM

#trapped | ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

സഹായത്തിനെത്തിയ ബേസിൽ കാബിന് മുകളിൽ കയറി സർവിസ് വയർ ഉയർത്തിയപ്പോൾ ലിവറിൽ ചവിട്ടിയതോടെ ടിപ്പർ...

Read More >>
#Arrest | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Oct 21, 2024 09:26 PM

#Arrest | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും, തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതിയില്‍...

Read More >>
#Hanged | കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Oct 21, 2024 09:17 PM

#Hanged | കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക്...

Read More >>
#Theft | ഓട്ടോറിക്ഷ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി, പട്ടാപ്പകല്‍ ഫോണും പണവും കവര്‍ന്നു; യുവാക്കള്‍ പിടിയില്‍

Oct 21, 2024 09:10 PM

#Theft | ഓട്ടോറിക്ഷ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി, പട്ടാപ്പകല്‍ ഫോണും പണവും കവര്‍ന്നു; യുവാക്കള്‍ പിടിയില്‍

നഷ്ടമായ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുതിയ സിം കാര്‍ഡ് ഇട്ട് ഫോണ്‍ ഒന്നാം പ്രതി ഉപയോഗിക്കുന്നതായി...

Read More >>
Top Stories

Entertainment News