ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ തന്‍റേതായ ഇടംനേടിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്ക, തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.
അതുകൊണ്ടു തന്നെയാണ് പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങളും അവര്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും എപ്പോഴും സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.
താരത്തിന്‍റെ കിടിലന്‍ ലുക്കിലുള്ള ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മെലിഞ്ഞ്, താടിയെല്ലുകള്‍ കുറച്ചുകൂടി കൂര്‍ത്ത് പുത്തന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. വൈറ്റ് ഗൗണ്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയങ്ക പങ്കുവച്ചത്.
പ്രിയങ്കയുടെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകര്‍ എത്തിയപ്പോള്‍ ഇത് സര്‍ജറിയിലൂടെ നേടിയെടുത്തതാണെന്ന ആരോപണവുമായി മറ്റൊരു കൂട്ടരും കമെന്റ്‌സെക്ഷനുകളില്‍ എത്തി.
പ്രിയങ്കയുടെ താടി മുമ്പത്തേക്കാള്‍ കൂര്‍ത്തതായി കാണുന്നുണ്ടെന്നും അതിനുവേണ്ടി അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയ ആയിട്ടുണ്ടാവും ചിലര്‍ പറയുന്നു.
അതേസമയം വണ്ണം കുറഞ്ഞതുകൊണ്ടാകാം മുഖത്തിന്റെയും ശരീരത്തിന്റെയും ആകൃതിക്ക് വ്യത്യാസം തോന്നുന്നത് എന്നു ആരാധകരും മറുപടി പറയുന്നു.
#PriyankaChopra #shines #white #gown #Pictures #cool #look #viral