വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) കളഞ്ഞുകിട്ടിയ സ്വർണ കൈചെയിൻ തിരികെ നൽകി മാതൃകയായി വടകര സ്വദേശി.
സാന്റ് ബാങ്ക്സ് പ്രദേശവാസിയായ അബ്‌ദുറഹിമാനാണ് സാന്റ് ബാങ്ക്സ് പരിസരത്ത് നിന്നും കിട്ടിയ കൈചെയിൻ തിരികെ നൽകിയത്.
ഇക്കഴിഞ്ഞ ഞായറാഴ്‌ച കുടുംബസമേതം സാൻ്റ് ബാങ്ക്സിൽ എത്തിയ കുരിക്കിലാട് സ്വദേശിയായ മുഹമ്മദ് ബഷീർ എന്നയാളുടെ കുട്ടിയുടെ ചെയിനാണ് നഷ്‌ടമായത്.
തുടർന്ന് 24നാണ് അബ്ദുറഹിമന് ചെയിൻ കിട്ടി. ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ എൽപ്പിച്ചു.
പിന്നീട് കോസ്റ്റൽ പോലീസ് ഉടമയെ വിവരം അറിയിക്കുകയും കൃത്യമായ തെളിവുകളുമായി ഉടമ ഇന്നലെ റ്റേഷനിൽ എത്തി. സബ് ഇൻസ്പെക്‌ടർ അബ്‌ദുൾ സലാമിൽ നിന്നും ചെയിൻ ഏറ്റുവാങ്ങി.
#Gold #chain #stolen #SantBanks #native #Vadakara #was #given #back