കൊല്ലം: (truevisionnews.com)കുണ്ടറയിലെ കടകളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി വ്യാപാരികളെ കബളിപ്പിച്ചു.
പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് വ്യാപാരസ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയത്. ഇയാള്‍ നേരത്തെയും കള്ളനോട്ട് കേസില്‍ പ്രതിയാണെന്നാണ് വിവരം.
വീട്ടില്‍ ലാപ്‌ടോപ്പും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് സ്വയം അച്ചടിക്കുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറയുന്നു.
പ്രതി വിവിധ കടകളിലെത്തി കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
500 രൂപയുടെ കള്ളനോട്ടുകളുമായി നാല് കടകളിലെത്തി. സാധനങ്ങള്‍ വാങ്ങി പെട്ടെന്ന് മടങ്ങി. നോട്ടില്‍ റിസര്‍വ് ബാങ്ക് എന്നെഴുതിയതിന്റെ സ്‌പെല്ലിങ് തെറ്റായിരുന്നുവെന്ന് പിന്നീടാണ് കണ്ടെത്തിയതെന്നും വ്യാപാരികള്‍ പറഞ്ഞു.
അതേസമയം, സംഭവത്തിന് പിന്നാലെ അബ്ദുള്‍ റഷീദ് ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.
#Reserve #Bank #misspelled #Complaint #traders #were #cheated #giving #fake #notes