#NaveenBabuSuicide | എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ യാത്രയയപ്പ്

#NaveenBabuSuicide | എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്; അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ, വികാര നിർഭരമായ യാത്രയയപ്പ്
Oct 17, 2024 04:16 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്.

മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.

രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി.

റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി.

നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു.

കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി.

മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.



#Bidding #farewell #ADM #NaveenBabu #hometown #Last #rites #daughters #emotional #farewell

Next TV

Related Stories
#specialteam | പൂരം കലക്കല്‍; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന്  രൂപം നല്‍കി

Oct 17, 2024 08:54 PM

#specialteam | പൂരം കലക്കല്‍; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി

എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി...

Read More >>
#rahulmamkootathil |  മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് മത്സരം, സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ -രാഹുൽ മാങ്കൂട്ടത്തിൽ

Oct 17, 2024 08:52 PM

#rahulmamkootathil | മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് മത്സരം, സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ -രാഹുൽ മാങ്കൂട്ടത്തിൽ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാലക്കാട് ആദ്യമായെത്തിയ രാഹുലിന് വൻ സ്വീകരണമാണ് കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും...

Read More >>
#KSSabarinadhan | 'ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ് ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം'; സരിനെതിരെ ശബരീനാഥൻ

Oct 17, 2024 08:33 PM

#KSSabarinadhan | 'ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ് ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം'; സരിനെതിരെ ശബരീനാഥൻ

ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല...

Read More >>
#accident | കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

Oct 17, 2024 08:27 PM

#accident | കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ്...

Read More >>
#moneyfraud | ജോലി വാഗ്‌ദാനം ചെയ്‌ത് ഡിവൈഎഫ്ഐ നേതാവ് ലക്ഷങ്ങള്‍ തട്ടിയ കേസ്; സച്ചിത റൈയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Oct 17, 2024 08:10 PM

#moneyfraud | ജോലി വാഗ്‌ദാനം ചെയ്‌ത് ഡിവൈഎഫ്ഐ നേതാവ് ലക്ഷങ്ങള്‍ തട്ടിയ കേസ്; സച്ചിത റൈയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

സച്ചിത റൈ ജില്ലയില്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പരിശോധനയില്‍...

Read More >>
Top Stories