#specialteam | പൂരം കലക്കല്‍; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി

#specialteam | പൂരം കലക്കല്‍; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന്  രൂപം നല്‍കി
Oct 17, 2024 08:54 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com)തൃശൂര്‍ പൂരം അലങ്കോലമായത് അന്വേഷിക്കാനുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന് രൂപംനല്‍കി.

എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്പി സാബു മാത്യു, കൊച്ചി എസിപി പി.രാജ്കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി.നായര്‍, ഇന്‍സ്പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍ ജയകുമാര്‍ എന്നിവരാണുള്ളത്.

തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു.

വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കി. നേരത്തെ എഡിജിപി ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബും അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

അജിത് കുമാറിന്റെ വീഴ്ചകള്‍ ഡിജിപി അന്വേഷിക്കും. ഇന്റലിജന്‍സ് മേധാവിയും ഇതില്‍ അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.




#special #crime #branch #team #probe #pooram #stampede #conspiracy

Next TV

Related Stories
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പട്ടികകഷ്ണവും, കല്ലും വടിയുമുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ...

Read More >>
#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്,  പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

Oct 17, 2024 10:45 PM

#rape | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

കൊട്ടാരക്കര വെട്ടിക്കവല തലച്ചിറയിൽ ഈട്ടിവിള പന്തപ്ലാവിൽ തെക്കേക്കര വീട്ടിൽ ജെറിൻ ജോയി (22)യെയാണ് ജഡ്ജി ടി. മഞ്ജിത്ത്...

Read More >>
#rain  | കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു

Oct 17, 2024 10:38 PM

#rain | കേരളത്തിൽ ഒരാഴ്ച കൂടി മഴ സാധ്യത, ലക്ഷദ്വീപിന്‌ മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു

ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി...

Read More >>
#ppdivya |  എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ  ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

Oct 17, 2024 10:33 PM

#ppdivya | എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്...

Read More >>
#KSurendran | പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

Oct 17, 2024 10:06 PM

#KSurendran | പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അതേസമയം, പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തിന്റെ റോഡ് ഷോ പാലക്കാട് നഗരത്തെ...

Read More >>
Top Stories