#KCVenugopal | 'ഡോ പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു; പാർട്ടിയെ അധിക്ഷേപിക്കുന്നത് നല്ലതല്ല' - കെ സി വേണുഗോപാൽ

#KCVenugopal | 'ഡോ പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു; പാർട്ടിയെ അധിക്ഷേപിക്കുന്നത് നല്ലതല്ല' - കെ സി വേണുഗോപാൽ
Oct 17, 2024 03:39 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ഡോ പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂ കോൺഗ്രസിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ പക്വത വേണമായിരുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

സ്ഥാർത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ല. തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് നേരിടുന്നത്. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഭൂരിപക്ഷത്തോടെ ജയിക്കും.

എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്. തീരുമാനങ്ങൾ എടുത്തിരിക്കുന്നത് ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രശ്നങ്ങളെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ തവണ പാലക്കാട് ബിജെപിയെ നേരിട്ട് ജയിച്ചത് ആരാണ്? ഒരുകാലത്തും ഇല്ലാത്ത വിധം പ്രവർത്തനം താഴെ തട്ടിൽ നടക്കുന്നുണ്ട്.

ഞങ്ങളുടെ പാർട്ടിയിൽ നടക്കുന്നത് കൊച്ച് കൊച്ച് പ്രശ്നങ്ങളാണ്. ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്, കെ സി വേണുഗോപാൽ വ്യക്തമാക്കി.

കേരളത്തിലെ ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത് അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണിതെല്ലാം കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെ സി വേണുഗോപാൽ സൂചിപ്പിച്ചു.

#DrPSarin #little #more #mature #not #good #insult #party #KCVenugopal

Next TV

Related Stories
#PVAnwar | വയനാട് പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പി വി അൻവർ; എൽ.ഡി.എഫിന് കൂടുതൽ തലവേദന

Oct 17, 2024 07:27 PM

#PVAnwar | വയനാട് പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പി വി അൻവർ; എൽ.ഡി.എഫിന് കൂടുതൽ തലവേദന

2011ലെ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ അൻവർ സ്വതന്ത്രനായി മത്സരിച്ചപ്പോൾ 42,452 വോട്ട് വാങ്ങി രണ്ടാം സ്ഥാനത്ത് എത്തിയ ചരിത്രവുമുണ്ട്. മേഖലയിൽ...

Read More >>
#VSivankutty | എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും -മന്ത്രി വി ശിവൻകുട്ടി

Oct 17, 2024 07:21 PM

#VSivankutty | എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും -മന്ത്രി വി ശിവൻകുട്ടി

സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന് എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി...

Read More >>
#PalakkadAssemblyElection | രാഹുലിനെ വരവേറ്റ് പാലക്കാട്; വന്‍ ജനാവലിയോടെ റോഡ് ഷോ, നയിച്ച് ഷാഫിയും പ്രവർത്തകരും

Oct 17, 2024 07:21 PM

#PalakkadAssemblyElection | രാഹുലിനെ വരവേറ്റ് പാലക്കാട്; വന്‍ ജനാവലിയോടെ റോഡ് ഷോ, നയിച്ച് ഷാഫിയും പ്രവർത്തകരും

തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുമെന്നാണ് ഷാഫി പറമ്പില്‍...

Read More >>
#ShafiParambil | വടകരയിലെ ഡീല്‍ ശരിയായിരുന്നു, രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; പി. സരിനെ തള്ളി ഷാഫി പറമ്പില്‍

Oct 17, 2024 07:12 PM

#ShafiParambil | വടകരയിലെ ഡീല്‍ ശരിയായിരുന്നു, രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; പി. സരിനെ തള്ളി ഷാഫി പറമ്പില്‍

അതുകൊണ്ടാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ള പാലക്കാട് ഉപതിരഞ്ഞെടുപ്പുണ്ടായതെന്നും സരിന്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍...

Read More >>
#NaveenBabuSuicide | 'നേരിട്ടത് ക്രൂരമായ മാനസിക പീഡനം'; എഡിഎം നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ജി. സുധാകരൻ

Oct 17, 2024 05:37 PM

#NaveenBabuSuicide | 'നേരിട്ടത് ക്രൂരമായ മാനസിക പീഡനം'; എഡിഎം നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ജി. സുധാകരൻ

പി.പി ദിവ്യയുടെ അപക്വമായ ഇടപെടലാണ് നവീൻ ബാബുവിന്റെ മരണത്തിന് കാരണമായതെന്ന് സിപിഎം നേതാക്കൾ തന്നെ നേരത്തെ...

Read More >>
#RameshChennithala | ‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Oct 17, 2024 05:29 PM

#RameshChennithala | ‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എതിര്‍പ്പുമായി പി സരിന്‍...

Read More >>
Top Stories