Oct 17, 2024 02:18 PM

തിരുവനന്തപുരം: (truevisionnews.com) വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യം ധാരണയായത്.

സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്.

2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ്‌ പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.

ഇന്ന് ഉച്ചക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന്‌ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

#SathyanMokeri #LDF #candidate #Wayanad #Announcement #soon

Next TV

Top Stories