Oct 17, 2024 01:09 PM

പാലക്കാട്: (truevisionnews.com) ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍. വാര്‍ത്താ സമ്മേളനത്തിലാണ് സരിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും പാലക്കാടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ശേഷമാണ് സരിന്‍ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്.

രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്‌. അതിന് സ്ഥാനാര്‍ഥിത്വത്തിന്റെ നിറം നല്‍കേണ്ട.

തന്നെ സ്ഥാനാര്‍ഥിയാക്കേണ്ട കാര്യത്തില്‍ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.

സി.പി.എം ആവശ്യപ്പെട്ടാല്‍ മത്സരിക്കും. കോണ്‍ഗ്രസ് ഇന്ത്യയുടെ പൊതുസ്വത്താണ്. അതിനെ ഇല്ലാതാക്കുന്നവരെ എതിര്‍ക്കണം. സിപിഎമ്മിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സരിന്‍ വ്യക്തമാക്കി.

#Now #left #PSarin will #candidate #CPM #asks

Next TV

Top Stories