#HighCourt | കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരം - ഹൈക്കോടതി

#HighCourt | കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരം - ഹൈക്കോടതി
Oct 17, 2024 04:52 PM | By VIPIN P V

കൊച്ചി:(truevisionnews.com) കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്നും പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും ഹൈക്കോടതി.

പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ബദറുദീന്റെ ഉത്തരവ്.

ലോഡ്ജിൽ വച്ച് വാതിൽ അടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതാണു സംഭവം.

വാതിൽ തുറന്ന് അകത്തേക്കു വന്ന കുട്ടി രംഗം കാണുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ കുട്ടിയെ മർദിച്ചു എന്നാണ് കേസ്.

തനിക്കെതിരെയുള്ള കുറ്റങ്ങളൊന്നും ശരിയല്ലെന്നു ഹർജിക്കാരൻ വാദിച്ചു. ഒരാൾ കുട്ടിക്കു മുന്നിൽ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോടു ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്നു കോടതി നിരീക്ഷിച്ചു.

ഇവിടെ ഹർജിക്കാരൻ നഗ്നനാവുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വാതിൽ പൂട്ടാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങൾ കാണുകയും ചെയ്തു. അതുകൊണ്ടു തന്നെ പോക്സോ നിയമത്തിലെ പല വകുപ്പുകളും ഇതിൽ നിലനിൽക്കും.

കുട്ടിയെ ഹർജിക്കാരൻ തല്ലിയെന്നും ആരോപണമുണ്ട്. ഇത് കുട്ടിയുടെ മാതാവ് തടഞ്ഞില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതനുസരിച്ച് ഐപിസി അനുസരിച്ചുള്ള വകുപ്പുകളും കേസിൽ നിലനിൽക്കുമെന്നും പ്രതി പോക്സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

ജുവനൈൽ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളിൽ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളിൽ ചുമത്തിയിരുന്ന വകുപ്പുകൾ കോടതി റദ്ദാക്കി. ആ വകുപ്പുകൾ കേസിൽ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയാണു നടപടി.

#sex #displaying #naked #body #front #children #crime #HighCourt

Next TV

Related Stories
#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്;  33000 രൂപ പിഴ നൽകാൻ ഉത്തരവ്

Nov 25, 2024 10:26 PM

#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; 33000 രൂപ പിഴ നൽകാൻ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

Read More >>
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

#accident | കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
Top Stories