#founddead | യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനമെന്ന് സംശയം, ഭർത്താവ് ഒളിവിൽ

 #founddead | യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനമെന്ന് സംശയം, ഭർത്താവ് ഒളിവിൽ
Oct 17, 2024 01:05 PM | By VIPIN P V

ബോവിക്കാനം: (truevisionnews.com) ഭർതൃമതിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊവ്വൽ ബെഞ്ച്കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്.

സംഭവത്തിനു പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.

കാസർകോട് നഗരത്തിലെ വാച്ച് കട നടത്തുന്നയാളാണ് ജാഫർ. മരണത്തിൽ ദുരൂഹത ഉണ്ടെന്നും ജാഫർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നതായി അലീമ പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി.

ചൊവ്വാഴ്ച രാത്രി ജാഫറും അലീമയും തമ്മിൽ വഴക്കു നടന്നിരുന്നതായി പൊലീസ് പറഞ്ഞു. അതിനു പിന്നാലെയാണു രാത്രി 11.50ഓടെ അലീമയെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ചെർക്കള കെകെ പുറത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആദൂർ എസ്കെ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്നു അലീമയുടെ ബന്ധുക്കൾ പറഞ്ഞു.

കർണാടക സുള്ള്യ ജയനഗറിലെ പരേതനായ ഇസ്മായിലിന്റെയും ഖദീജയുടെയും മകളാണ്. മക്കൾ: നാസിയ, അംന, സഫ്ന, ഷിഫാന, സഫാന. സഹോദരങ്ങൾ: സഫിയ, സമീർ.

#Young #woman #founddead #under #mysterious #circumstances #Suspected #dowry #abuse #husband #absconding

Next TV

Related Stories
#NaveenBabuSuicide | 'നേരിട്ടത് ക്രൂരമായ മാനസിക പീഡനം'; എഡിഎം നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ജി. സുധാകരൻ

Oct 17, 2024 05:37 PM

#NaveenBabuSuicide | 'നേരിട്ടത് ക്രൂരമായ മാനസിക പീഡനം'; എഡിഎം നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ജി. സുധാകരൻ

പി.പി ദിവ്യയുടെ അപക്വമായ ഇടപെടലാണ് നവീൻ ബാബുവിന്റെ മരണത്തിന് കാരണമായതെന്ന് സിപിഎം നേതാക്കൾ തന്നെ നേരത്തെ...

Read More >>
#RameshChennithala | ‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Oct 17, 2024 05:29 PM

#RameshChennithala | ‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എതിര്‍പ്പുമായി പി സരിന്‍...

Read More >>
#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി പരിശോധന

Oct 17, 2024 05:23 PM

#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി പരിശോധന

കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി...

Read More >>
#LDF | പ്രിയങ്കയെ നേരിടാന്‍ സത്യൻ മൊകേരി; വയനാട് ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി

Oct 17, 2024 05:19 PM

#LDF | പ്രിയങ്കയെ നേരിടാന്‍ സത്യൻ മൊകേരി; വയനാട് ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി

മുൻപ് വയനാട്ടിൽ മത്സരിച്ചപ്പോൾ 20,400 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അതു മനസിൽ വച്ചുകൊണ്ട് ജയിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സരമെന്നും...

Read More >>
#Policeraid | വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നൽകി

Oct 17, 2024 05:19 PM

#Policeraid | വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നൽകി

ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടു....

Read More >>
Top Stories