#Johnson&Johnson | പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

#Johnson&Johnson | പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി
Oct 16, 2024 07:53 PM | By Susmitha Surendran

(truevisionnews.com) നാം ഉപയോഗിക്കുന്ന ടാല്‍കം പൗഡറുകള്‍ സുരക്ഷിതമോ..? ഭയപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് പുറത്ത് വന്നത്.

കുട്ടികള്‍ക്ക് വേണ്ടി ടാല്‍കം പൗഡര്‍ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉപയോഗിച്ചതിന്‍റെ ഫലമായി ക്യാന്‍സര്‍ ബാധിച്ചെന്ന പരാതിയുമായി ഒരു വ്യക്തി 2021ല്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ആ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ് യുഎസ് കോടതി. 124 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് വിധി.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അപൂര്‍വമായ അര്‍ബുദമായ മെസോതെലിയോമ തനിക്ക് ബാധിച്ചുവെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം.

വര്‍ഷങ്ങളായി താന്‍ ഉപയോഗിച്ചിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ബേബി പൗഡര്‍ ശ്വസിച്ചാണ് തനിക്ക് അസുഖം വന്നതെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ശരീരത്തിന് ഹാനികരമായ ആസ്ബറ്റോസിന്‍റെ സാന്നിധ്യമാണ് മെസോതെലിയോമ എന്ന അര്‍ബുദത്തിന് കാരണമാകുന്നത്.

ശ്വാസകോശത്തിന്‍റെയും മറ്റ് അവയവങ്ങളുടെയും പാളിയെ ബാധിക്കുന്ന തരത്തിലുള്ളതാണ് ഈ അര്‍ബുദം. ആസ്ബറ്റോസ് അടങ്ങിയ ഒരു ഉല്‍പ്പന്നം അറിഞ്ഞുകൊണ്ട് വിറ്റതിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

നഷ്ടപരിഹാരമായി 124 കോടി രൂപ നല്‍കുന്നതിന് പുറമേ കമ്പനിയുടെ മേല്‍ ശിക്ഷാനടപടികള്‍ ചുമത്താനും കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കമ്പനി അറിയിച്ചു.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി. അതേ സമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നേരിടുന്ന നിരവധി നിയമ പോരാട്ടങ്ങളില്‍ ഒന്ന് മാത്രമാണ് ഈ കേസ്.

അണ്ഡാശയ കാന്‍സറിനും മറ്റ് ഗൈനക്കോളജിക്കല്‍ ക്യാന്‍സറിനും കാരണമായെന്ന് ആരോപിക്കുന്ന 62,000-ത്തിലധികം പരാതികളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നേരിടുന്നത്.

#124 #crores #paid #Johnson #Johnson #those #who #used #powder #cancer

Next TV

Related Stories
#crime | അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി, ശേഷം ശരീരഭാ​ഗങ്ങൾ പാചകംചെയ്തു; യുവതി പിടിയിൽ

Oct 16, 2024 08:48 PM

#crime | അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി, ശേഷം ശരീരഭാ​ഗങ്ങൾ പാചകംചെയ്തു; യുവതി പിടിയിൽ

വീട്ടു ജോലിക്കാരൻ വീട്ടുവളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത് തുടര്‍ന്ന് പോലീസിനെ വിവരം...

Read More >>
#lockdown | പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ

Oct 15, 2024 10:23 AM

#lockdown | പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ

വിദേശരാഷ്ട്ര തലവന്മാർ വരുമ്പോള്‍, സുരക്ഷയോടൊപ്പം തന്നെ റോഡിന് ഇരുവശങ്ങളിലെയും ചേരികളെ മറയ്ക്കുന്നതിനായി വലിയ തുണികളോ ഫ്ലക്സുകളോ കെട്ടുന്ന...

Read More >>
#diplomaticrepresentatives | കനേഡിയൻ ഹൈകമീഷണർ ഉൾപ്പെടെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കി

Oct 15, 2024 06:29 AM

#diplomaticrepresentatives | കനേഡിയൻ ഹൈകമീഷണർ ഉൾപ്പെടെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കി

ഡൽഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണർ ഉൾപ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം...

Read More >>
#jaishankar | ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും

Oct 15, 2024 06:23 AM

#jaishankar | ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും

ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി...

Read More >>
#attack | സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ വ്യോമാക്രമണം;നാല് സൈനികർ കൊല്ലപ്പെട്ടു, 60 പേർക്ക് പരിക്ക്

Oct 14, 2024 09:03 AM

#attack | സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ വ്യോമാക്രമണം;നാല് സൈനികർ കൊല്ലപ്പെട്ടു, 60 പേർക്ക് പരിക്ക്

ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ മുതിർന്ന വക്താവ് റിയർ അഡ്‍മിറൽ ഡാനിയൽ ഹഗാരി...

Read More >>
Top Stories

Entertainment News