#smartphone | സ്മാർട്ട്ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ ബാക്ടീരിയ സാന്നിധ്യം, റിപ്പോർട്ട്

#smartphone | സ്മാർട്ട്ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ ബാക്ടീരിയ സാന്നിധ്യം, റിപ്പോർട്ട്
Oct 16, 2024 02:32 PM | By Susmitha Surendran

(truevisionnews.com) ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോണുകൾ. വിവര വിനിമയത്തിനായി ഏറ്റവും എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഗാഡ്ജറ്റ് തന്നെയാണ് സ്മാർട്ട്ഫോണുകൾ എന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് കൃത്യമായ രീതിയിൽ അല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമാകും എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

പലപ്പോഴും ടോയിലറ്റ് സീറ്റുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ രോഗാണുക്കൾ ഫോണുകളിൽ കാണപ്പെടുന്നുണ്ടെന്നും ഫോൺ വൃത്തിയാക്കി ഉപയോഗിക്കുന്നത് ഉറപ്പാക്കിയാൽ മാത്രമേ ഇതിൽനിന്ന് രക്ഷയുള്ളൂവെന്നും യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാട്രെസ്നെക്സ്റ്റ്ഡേ എന്ന കമ്പനി നടത്തിയ സർവേയിൽ പറയുന്നു.

പാറ്റകളും മറ്റ് ചെറുപ്രാണികളുമാണ് സ്മാർട്ട്ഫോണുകളിൽ ബാക്ടീയ സാന്നിധ്യം വർധിപ്പിക്കുന്നതിൽ മുൻപന്തിയിലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നേരത്തെ പുറത്തുവന്ന മറ്റുചില റിപ്പോർട്ടുകൾ പ്രകാരം സ്മാർട്ട്ഫോണുകൾ ടോയിലറ്റിനുള്ളിൽ ഉപയോഗിക്കുന്നതും ഡിവൈസിൽ ബാക്ടീരിയ സാന്നിധ്യത്തിന് കാരണമായി പറയുന്നുണ്ട്.

ടോയിലറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ 23 ശതമാനം പേർ മാത്രമാണ് ഫോൺ അണുവിമുക്തമാക്കാനുള്ള ശ്രമം നടത്താറുള്ളൂ.

അല്ലാത്ത ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ പത്തിരട്ടിയോളം ബാക്ടീരിയ സാന്നിധ്യം ഉണ്ടാകാം. ഇത് ശരീരത്തിനകത്ത് പ്രവേശിക്കാനുള്ള സാധ്യത വളരെ വലുതാണ്. ഇത്തരത്തിൽ ബാക്ടീരിയ ശരീരത്തിനകത്ത് പ്രവേശിക്കുന്നതിലൂടെ ദഹനപ്രക്രിയയേയും മൂത്രനാളിയേയും വരെ ബാധിക്കാം.

സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരും ഒരിക്കലും സ്മാർട്ട്ഫോൺ വൃത്തിയാക്കാത്തവരാണ്. പത്ത് ശതമാനം പേർവർഷത്തിൽ ഒരു തവണ മാത്രവും. വിവിധ തരത്തിലുള്ള ത്വഗ്രോഗങ്ങൾക്കും ബാക്ടീരിയകൾ കാരണമാകാറുണ്ട്.

സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ഫോൺ തലയണക്ക് കീഴിൽവെച്ച് ഉറങ്ങുന്നവരാണ്. അമിതമായ ഉപയോഗത്തിലൂടെ കണ്ണിൽ കയറുന്ന പ്രകാശം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മെലാടോണിന്‍റെ ഉൽപാദനം കുറയുന്നതിലൂടെ ഉറക്കം കുറയുകയും ലഭിക്കുന്ന ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുകയും ചെയ്യും.

ഇത് അനാരോഗ്യത്തിലേക്ക് നയിക്കുകയും ബയോളജിക്കൽ ക്ലോക്കിനെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരേ ഇരിപ്പിൽ ഫോൺ നോക്കുന്നതിലൂടെ കഴുത്തു വേദനക്കും നടുവേദനക്കും ഉൾപ്പെടെ കാരണമാകാറുണ്ടെന്നും ഇത്തരം കേസുകൾ ഓരോ വർഷവും വർധിക്കുകയാണെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

#Smartphones #more #bacteria #than #toilet #seats #report

Next TV

Related Stories
#health |  പഞ്ചാരയടി വേണ്ട! ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം…

Oct 15, 2024 10:48 PM

#health | പഞ്ചാരയടി വേണ്ട! ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിയാം…

ശരീരഭാരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണം...

Read More >>
#health | ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യ കുറയും? ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

Oct 12, 2024 01:10 PM

#health | ലൈംഗികത ഉപേക്ഷിച്ചാൽ ആരോഗ്യ കുറയും? ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

ജീവിതത്തിൽ സ്നേഹം എത്ര വേണമോ പങ്കാളിയുമൊത്ത് അത്രയും ലൈംഗികബന്ധവും ആകാം. ലൈംഗികത പങ്കാളിയുമായുള്ള അടുപ്പം...

Read More >>
#Health | ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

Oct 11, 2024 12:23 PM

#Health | ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ?

ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ദഹനക്കേടിന് കാരണമാകുകയും...

Read More >>
#health |   വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതറിയൂ ...

Oct 8, 2024 01:09 PM

#health | വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇതറിയൂ ...

ഈ രീതിയിൽ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവർത്തിക്കുന്നു....

Read More >>
#health | നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

Oct 7, 2024 08:20 PM

#health | നിസ്സാരനല്ല ഇഞ്ചി; അറിയാം ആരോഗ്യരഹസ്യങ്ങള്‍

വിട്ടുമാറാത്ത വീക്കം ചെറുക്കാന്‍ ഇഞ്ചി വെള്ളം വളരെ നല്ലതാണ്. വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍...

Read More >>
#egg | മുട്ട കേടായോ എന്നറിയാൻ  ഇനി പൊട്ടിച്ചു നോക്കണ്ട, എളുപ്പവഴി ഇതാ...!

Oct 6, 2024 05:08 PM

#egg | മുട്ട കേടായോ എന്നറിയാൻ ഇനി പൊട്ടിച്ചു നോക്കണ്ട, എളുപ്പവഴി ഇതാ...!

മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു....

Read More >>
Top Stories










Entertainment News