#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി
Oct 16, 2024 01:48 PM | By VIPIN P V

പാലക്കാട്: (truevisionnews.com) തിരഞ്ഞെടുപ്പ് കാലത്തുയരുന്ന സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള പരിഭവങ്ങള്‍ താല്‍ക്കാലികം മാത്രമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

വിജയസാധ്യതയുള്ള സീറ്റാണ് പാലക്കാട്, ഈ സീറ്റിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആളുകളുണ്ട്, യോഗ്യതയുള്ള ആളുകളുണ്ട്. അവസാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരെല്ലാം ആ തീരുമാനത്തിനൊപ്പം ഉറച്ചുനില്‍ക്കും.

അതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കുറച്ച് ദിവസം ആരെങ്കിലുമൊക്കെ പരിഭവം പറഞ്ഞാലും കുറച്ച് ദിവസം കഴിഞ്ഞാല്‍ എല്ലാവരും ഒറ്റക്കെട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച ജില്ലകളിലൊന്നാണ് പാലക്കാട്. 1968ല്‍ പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് വേണ്ടി മാസങ്ങളോളം പാലക്കാട് ജില്ലയില്‍ താമസിച്ച് പാലക്കാട്ടെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.

മലമ്പുഴ ഉപതിരഞ്ഞെടുപ്പില്‍ സുഹൃത്ത് മത്സരിച്ചപ്പോള്‍ അവിടേയും മാസങ്ങളോളം താമസിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ജനങ്ങളെ കുറിച്ച് സാമാന്യം നല്ല അറിവുള്ള പൊതുപ്രവര്‍ത്തകനാണ് ഞാന്‍.

ഇത്തവണ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്- എ.കെ ആന്റണി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് കുത്തനെ കുറയും. അതുകൊണ്ടാണ് രാഹുലിന്റെ ഭൂരിപക്ഷം കൂടുമെന്ന് പറയുന്നത്. ഉരുള്‍പൊട്ടലുണ്ടായി തകര്‍ന്നുനില്‍ക്കുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് വയനാടിനെ പിടിച്ചുയര്‍ത്താന്‍ സഹായിക്കും.

രാഹുല്‍ ഗാന്ധി-പ്രിയങ്ക ടീം വയനാടിന് ഐശ്വര്യമുണ്ടാക്കും. ഒരു കോണ്‍ഗ്രസ് തരംഗമുണ്ടാകാന്‍ പോവുകയാണ്. ഇത്തവണ ചേലക്കരയും രമ്യ ഹരിദാസ് തിരിച്ചുപിടിക്കും.

ചേലക്കര വീണ്ടും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയാവും. ഹാട്രിക് വിജയമാണ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടാന്‍ പോവുന്നതെന്നും എ.കെ ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

#Those #who #spoken #united #Palakkad #winnable #seat #RahulMamkoothil #guaranteed #big #majority #AKAntony

Next TV

Related Stories
#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 03:55 PM

#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട്...

Read More >>
#PSarin | എഐസിസി തീരുമാനം ചോദ്യംചെയ്തു; പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, കെപിസിസി നടപടിക്ക് സാധ്യത

Oct 16, 2024 03:45 PM

#PSarin | എഐസിസി തീരുമാനം ചോദ്യംചെയ്തു; പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, കെപിസിസി നടപടിക്ക് സാധ്യത

പാലക്കാട് സ്ഥാനാർത്ഥിയിൽ പുനപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത്...

Read More >>
#boataccident | അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി

Oct 16, 2024 03:43 PM

#boataccident | അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി

നിലവിൽ 14 പേരെ രക്ഷപ്പെടുത്തി. അതിഥി തൊഴിലാളികളാണ് കൂടുതലും ബോട്ടിൽ ഉണ്ടായിരുന്നത്...

Read More >>
#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

Oct 16, 2024 03:38 PM

#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന...

Read More >>
#rahulmamkootathil |  രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

Oct 16, 2024 03:33 PM

#rahulmamkootathil | രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

നാളെ വൈകീട്ട് നാലിന് മോയൻസ് സ്കൂൾ പരിസരത്ത് നിന്ന് സ്വീകരണം ആരംഭിക്കും. സ്വീകരണം ശക്തിപ്രകടനമാക്കാനാണ് കോൺഗ്രസിന്റെ...

Read More >>
#PVAnwar | എംഎൽഎ കൃത്രിമ വീഡിയോ നിർമ്മിച്ചു;   ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ  കേസെടുത്തു

Oct 16, 2024 03:29 PM

#PVAnwar | എംഎൽഎ കൃത്രിമ വീഡിയോ നിർമ്മിച്ചു; ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ കേസെടുത്തു

കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് ബിഎൻഎസ് 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകൾ പ്രകാരം 873/24 നമ്പർ എഫ്‌ഐആർ രജിസ്റ്റർ...

Read More >>
Top Stories

Entertainment News