#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ
Oct 16, 2024 03:38 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പാലക്കാട് സ്ഥാനാർഥിയായതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോകാനുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ആവശ്യം അംഗീകരിക്കാതെ ചാണ്ടി ഉമ്മൻ.

ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ ഒപ്പം വരണമെന്ന ആവശ്യ​ത്തോട് ഇപ്പോൾ അതിന്റെ ആവശ്യമില്ല ന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

പാലക്കാട് ​രാഹുലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധവും എതിർപ്പുമായി പി.സരിൻ രംഗത്തെത്തിയതിന് പിന്നാ​ലെയാണ് ചാണ്ടി ഉമ്മനും രാഹുലിനോട് എതിർപ്പ് പ്രകടിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് വാർത്താസമ്മേളനം വിളിച്ച് പി.സരിന്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട് കോൺഗ്രസിന്‍റെ ജയം അനിവാര്യമാണെന്നും ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് കോൺഗ്രസിലെ പൊട്ടിത്തെറി പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനും എതിർപ്പ് പ്രകടമാക്കിയത്.

പാലക്കാട്ടെ യാഥാർഥ്യം പാർട്ടി തിരിച്ചറിയണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ തോറ്റ് പോയേക്കാം. സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമാണ്. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞത്. കെപിസിസി മീഡിയ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് താന്‍ പുറത്തുപോയിട്ടില്ല.

ശരിക്കുവേണ്ടിയാണ് ജോലി രാജിവച്ച് ഇറങ്ങിത്തിരിച്ചത്. പോസറ്റീവ് കാര്യങ്ങൾ പറയുന്ന തന്നെ നിസാരനാക്കുന്നു. ശരിക്കുവേണ്ടി ഏതറ്റംവരെയും പോകും. ചിലരുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വഴങ്ങിയാൽ പാർട്ടി തകരും.

യാഥാർഥ്യം മറന്ന് കണ്ണടച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. പരാതികൾ ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പുനരാലോചനയ്ക്ക് ഇനിയും അവസരം ഉണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായായിരുന്നു സരിന്‍റെ വാർത്താസമ്മേളനം. ഒരു വ്യക്തിയുടെ പിടിവാശിക്ക് പാര്‍ട്ടി വഴങ്ങരുത്. ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല. വ്യക്തികളുടെ തീരുമാനത്തിന് വഴങ്ങുന്നത് പാര്‍ട്ടിക്ക് അപകടമാണെന്നു സരിൻ പറഞ്ഞു.

#need #now #ChandyOommen #not #visit #OommenChandy #grave #Rahul

Next TV

Related Stories
#busstrike | മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

Nov 28, 2024 10:01 AM

#busstrike | മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ബ​സ് ഓ​ട്ടം...

Read More >>
#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 09:55 AM

#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി...

Read More >>
#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

Nov 28, 2024 09:43 AM

#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന്...

Read More >>
#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

Nov 28, 2024 09:20 AM

#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു....

Read More >>
Top Stories