#pksreemathi | യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല, ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് - പി.കെ ശ്രീമതി

#pksreemathi  | യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല,  ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് - പി.കെ ശ്രീമതി
Oct 16, 2024 01:41 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com) യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല.

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി.

ദിവ്യക്ക് വീഴ്ച പറ്റിയെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുംശ്രീമതി ആവശ്യപ്പെട്ടു.

വീഴ്ചയുണ്ടായാൽ വെറുതെ ഇരിക്കുന്ന പാർട്ടിയല്ല സിപിഎം. ഏറെ വേദനയുണ്ടാക്കിയ സംഭവമാണ്.

ദിവ്യയുടെ ഭർത്താവിന്‍റെതാണ് പെട്രോൾ പമ്പ് എന്നുള്ളത് ഉറപ്പില്ലാത്ത ആരോപണമാണെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

#PPDivya | എഡിഎമ്മിന്‍റ ആത്മഹത്യ; പി പി ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു.കണ്ണൂർ: (truevisionnews.com)<p>

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

എ ഡി എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി.

പ്രസിഡന്‍റിന്‍റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്നും നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.



#ADM #NaveenBabu #death #PKSreemathi #rejected #Kannur #District #Panchayat #President #PPDivya.

Next TV

Related Stories
#ThiruvanjoorRadhakrishnan | സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അം​ഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ

Oct 16, 2024 05:23 PM

#ThiruvanjoorRadhakrishnan | സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അം​ഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ

നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനര്‍ഥി ആരാണെന്ന് ഉറപ്പായതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരിന്‍...

Read More >>
#Complaint | വടകര സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

Oct 16, 2024 05:05 PM

#Complaint | വടകര സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ഇല്ലത്ത് ഹൗസിൽ നാരായണനാണ് വടകര പോലീസിൽ പരാതി നൽകിയത്....

Read More >>
#naveenbabusuicide | നവീൻ ബാബുവിന്റെ ആത്മഹത്യ;  യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

Oct 16, 2024 04:43 PM

#naveenbabusuicide | നവീൻ ബാബുവിന്റെ ആത്മഹത്യ; യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

കണ്ണൂർ കളക്ടറേറ്റിലെത്തിയാണ് ടൗൺ പൊലീസ് ജീവനക്കാരിൽ നിന്ന്...

Read More >>
#trainAccident | വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

Oct 16, 2024 04:27 PM

#trainAccident | വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

തിരിച്ചുവരാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൊടുമുണ്ട റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍...

Read More >>
#accident |  കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച്  അപകടം, അഞ്ച് പേർക്ക് പരിക്ക്

Oct 16, 2024 04:11 PM

#accident | കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം, അഞ്ച് പേർക്ക് പരിക്ക്

നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ്...

Read More >>
#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 03:55 PM

#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട്...

Read More >>
Top Stories










Entertainment News