#PSarin | രാഷ്ട്രീയം കൊണ്ടോ തുറന്നു പറച്ചിൽ കൊണ്ടോ ബിജെപിയെ ജയിപ്പിച്ചു എന്ന ചീത്തപ്പേര് സമ്മാനിച്ചുകൊടുക്കാൻ ആഗ്രഹിക്കുന്നില്ല - ഡോ പി സരിൻ

#PSarin | രാഷ്ട്രീയം കൊണ്ടോ തുറന്നു പറച്ചിൽ കൊണ്ടോ ബിജെപിയെ ജയിപ്പിച്ചു എന്ന ചീത്തപ്പേര് സമ്മാനിച്ചുകൊടുക്കാൻ ആഗ്രഹിക്കുന്നില്ല - ഡോ പി സരിൻ
Oct 16, 2024 01:26 PM | By VIPIN P V

പാലക്കാട് : (truevisionnews.com) തന്റെ രാഷ്ട്രീയം കൊണ്ടോ തുറന്നു പറച്ചിൽ കൊണ്ടോ ബിജെപിയെ ജയിപ്പിച്ചു എന്ന ചീത്തപ്പേര് സമ്മാനിച്ചുകൊടുക്കാൻ ആഗ്രഹിക്കുന്നില്ലായെന്ന് ഡോ പി സരിൻ.

സ്ഥാനാർത്ഥിയെ അവതരിപ്പിക്കുമ്പോൾ വേണ്ടുന്ന സ്വീകാര്യതയാണ് ചർച്ചയുടെ ഗുണഫലമായി വേണ്ടത്, അതിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരേണ്ടതും.കഴിവുള്ള ഒരാൾക്ക് തന്നെ എല്ലാം കൊടുത്താൽ പ്രതിസന്ധി ഉണ്ടാകുമെന്നും പാർട്ടിയിൽ ഉറച്ചുവിശ്വസിക്കുന്നുവെന്നും പി സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ ചോദ്യം ചെയ്തത് അവസരങ്ങൾ ചിലർക്ക് മാത്രം എന്ന കീഴ്വഴക്കത്തെയാണ്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡൻറ് ആണ്, സാധാരണക്കാരനായ പ്രവർത്തകൻ.

പാർട്ടി സാധാരണക്കാർക്ക് നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം. നാളെകളിൽ മത്സരിക്കാൻ വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നതാണ് തങ്ങളുടെ അവസരം. രാഹുൽ എന്തുകൊണ്ട് വിജയിക്കില്ല എന്ന് പാർട്ടി മനസിലാക്കണമെന്നും പി സരിൻ തുറന്നടിച്ചു.

എനിക്ക് എതിരെ നടപടി എടുത്താൽ ഇനി ശബ്ദം ഉയരുമോ എന്ന് തോന്നുന്നില്ല, എന്നാൽ നടപടി പേടിച്ച് മിണ്ടാതിരിക്കുന്നത് ശരിയല്ല,

കോൺഗ്രസിലേക്ക് വന്നത് ആരും ക്ഷണിച്ചിട്ടില്ല അതുകൊണ്ട് വലിഞ്ഞുകയറി വന്നതാണോ എന്ന തോന്നൽ തനിക്കുണ്ട്… വേണമെങ്കിൽ ആട്ടി ഇറക്കട്ടെയെന്നും സരിൻ വ്യക്തമാക്കി.

പാർട്ടിക്ക് കുറച്ചു നാണം വേണം. രണ്ട് പദവിയൊന്നും പറ്റില്ല എന്ന് പറയണമായിരുന്നു, കത്ത്‌ കൊടുത്ത് ബോധ്യം വന്നതാണ് ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയായത്.

സ്ഥാനാർത്ഥിയിൽ പുനപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു.

#want #give #BJP #bad #name #politics #outspokenness #PSarin

Next TV

Related Stories
#ThiruvanjoorRadhakrishnan | സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അം​ഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ

Oct 16, 2024 05:23 PM

#ThiruvanjoorRadhakrishnan | സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അം​ഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ

നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനര്‍ഥി ആരാണെന്ന് ഉറപ്പായതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരിന്‍...

Read More >>
#Complaint | വടകര സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

Oct 16, 2024 05:05 PM

#Complaint | വടകര സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ഇല്ലത്ത് ഹൗസിൽ നാരായണനാണ് വടകര പോലീസിൽ പരാതി നൽകിയത്....

Read More >>
#naveenbabusuicide | നവീൻ ബാബുവിന്റെ ആത്മഹത്യ;  യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

Oct 16, 2024 04:43 PM

#naveenbabusuicide | നവീൻ ബാബുവിന്റെ ആത്മഹത്യ; യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

കണ്ണൂർ കളക്ടറേറ്റിലെത്തിയാണ് ടൗൺ പൊലീസ് ജീവനക്കാരിൽ നിന്ന്...

Read More >>
#trainAccident | വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

Oct 16, 2024 04:27 PM

#trainAccident | വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

തിരിച്ചുവരാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൊടുമുണ്ട റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍...

Read More >>
#accident |  കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച്  അപകടം, അഞ്ച് പേർക്ക് പരിക്ക്

Oct 16, 2024 04:11 PM

#accident | കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം, അഞ്ച് പേർക്ക് പരിക്ക്

നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ്...

Read More >>
#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 03:55 PM

#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട്...

Read More >>
Top Stories










Entertainment News