#lockdown | പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ

#lockdown | പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ
Oct 15, 2024 10:23 AM | By Athira V

( www.truevisionnews.com  )ദേശീയ പ്രാധാന്യമുള്ളതോ, അന്താരാഷ്ട്രാ പ്രധാന്യമുള്ളതോ ആയ പരിപാടികള്‍ നടക്കുമ്പോള്‍ ഓരോ രാജ്യവും പ്രധാനവേദികള്‍ ഉള്‍പ്പെടുന്ന നഗരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നത് ഇന്ന് ഒരു പൊതുകാഴ്ചയാണ്.

വിദേശരാഷ്ട്ര തലവന്മാർ വരുമ്പോള്‍, സുരക്ഷയോടൊപ്പം തന്നെ റോഡിന് ഇരുവശങ്ങളിലെയും ചേരികളെ മറയ്ക്കുന്നതിനായി വലിയ തുണികളോ ഫ്ലക്സുകളോ കെട്ടുന്ന ദില്ലിയുടെ സംസ്കാരം നമ്മള്‍ ഇന്നും കാണുന്നു.

ഇന്ത്യയില്‍ മാത്രമല്ല, ഇന്ന് ലോകത്തിലെ മിക്ക നഗരങ്ങളിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയന്ത്രണങ്ങളോ, ഇത്തരം മറയ്ക്കലുകളോ മാറ്റിനിര്‍ത്തപ്പെടലുകളോ പതിവാണ്. എന്നാല്‍, പാകിസ്ഥാനില്‍ ഈ നിയന്ത്രണങ്ങള്‍ അതിന്‍റെ ഏറ്റവും ഉയരത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്നും നാളെയുമായി ഇസ്ലാമാബാദില്‍ ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്.സി.ഒ) അംഗരാജ്യങ്ങളുടെ 23-ാമത് യോഗം നടക്കുകയാണ്. ഞായറാഴ്ച മുതല്‍ ഇസ്ലാമാബാദിലേക്ക് വിദേശ പ്രതിനിധികള്‍ എത്തിത്തുടങ്ങി.

ഇന്ത്യ, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, പാകിസ്ഥാന്‍, റഷ്യ, തജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ 9 രാജ്യങ്ങള്‍ ചേര്‍ന്ന സംഘമാണ് എസ്‍സിഒ. വ്യാപാരം, വിദ്യാഭ്യാസം, ഊർജ്ജം, ഗതാഗതം, ടൂറിസം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ അംഗരാജ്യങ്ങളില്‍ക്കിടയില്‍ സുസ്ഥിര വികസനമാണ് സംഘനയുടെ ലക്ഷ്യം. ഇസ്ലാമാബാദും റാവൽപിണ്ടിയും ഇപ്പോള്‍ സൈന്യത്തിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍.

അതേസമയം വിദേശരാജ്യത്തെ നയതന്ത്രപ്രതിനിധികള്‍ രാജ്യത്തേക്ക് എത്തിചേരുന്നതോടെ തലസ്ഥാനത്ത് പാക് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. മുന്‍കരുതലിന്‍റെ ഭാഗമായി സ്കൂളുകളും കോളേജുകളും അടച്ച് പൂട്ടി.

ഒപ്പം വിവാഹം അടക്കമുള്ള എല്ലാവിധ ആഘോഷങ്ങള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി രാജ്യതലസ്ഥാനത്ത് സൈന്യത്തെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്. തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി പതിനായിരത്തോളം സൈനികരെയും കമാൻഡോകളെയും വിന്യസിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രാദേശിക പോലീസും മറ്റ് സുരക്ഷാ സേനകളും സൈന്യത്തിൽ നിന്ന് നേരിട്ട് ഉത്തരവുകൾ സ്വീകരിക്കും. അതോടൊപ്പം ഒക്ടോബർ 12 മുതൽ 16 വരെ ഇരു നഗരങ്ങളിലും വിവാഹ ഹാളുകൾ, കഫേകൾ, റെസ്റ്റോറന്‍റുകൾ, സ്നൂക്കർ ക്ലബ്ബുകൾ എന്നിവ അടച്ചിട്ടു.

സര്‍ക്കാറിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് വ്യാപാരികൾക്കും ഹോട്ടൽ ഉടമകൾക്കുമുള്ള മുന്നറിയിപ്പ്. പുറത്ത് നിന്നുള്ളവര്‍ തങ്ങളുടെ കെട്ടിടത്തില്‍ താമിസിക്കുന്നില്ലെന്നതിന് കെട്ടിട ഉടമകള്‍ സര്‍ക്കാറിന് ജാമ്യ ബോണ്ടുകൾ പൂരിപ്പിച്ച് നല്‍കണം.

ഒപ്പം ഇസ്ലാമാബാദിലും റാവല്‍പ്പിണ്ടിയിലുമായി മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ പൊതു അവധിയും പ്രഖ്യാപിച്ചു. അതേസമയം ഇമ്രാൻ ഖാന്‍റെ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി ഇരുനഗരങ്ങളിലും പ്രതിഷേധം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

#Complete #Lockdown #Pakistan #School #college #closed #marriage #restricted #capital #under #army

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories