പതിനൊന്ന് വയസ്സുകാരനെ കാണാനില്ലെന്ന് പരാതി, അന്വേഷണം

പതിനൊന്ന് വയസ്സുകാരനെ കാണാനില്ലെന്ന് പരാതി, അന്വേഷണം
May 16, 2025 10:37 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരത്ത് 11 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പുത്തൻകോട്ട സ്വദേശി അർജുനെയാണ് വൈകുന്നേരം മുതൽ കാണാതായത്. രഞ്ജിത്ത് – ദീപാ ദമ്പതികളുടെ മകനാണ്.

അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി ഇറങ്ങിയത് എന്നാണ് വീട്ടുക്കാർ പറയുന്നത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുന്നു.

Eleven year old boy missing after complaint investigation underway

Next TV

Related Stories
Top Stories