#rainalert | കേരളത്തിൽ മഴ കനക്കുന്നു, കോഴിക്കോട് ഉൾപ്പെടെ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

#rainalert | കേരളത്തിൽ മഴ കനക്കുന്നു, കോഴിക്കോട് ഉൾപ്പെടെ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Oct 14, 2024 01:40 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കേരളത്തിൽ നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നുള്ള ന്യൂനമർദപാത്തി തെക്കൻ കേരളത്തിന് കുറുകെയായി നിലനിൽക്കുന്നുണ്ട്.

മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കാനാണ് സാധ്യത.

വ്യാഴാഴ്ച 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ട്.

ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.

#Rain #Kerala #orange #alert #four #districts #including #Kozhikode #today

Next TV

Related Stories
ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

Jun 1, 2025 02:51 PM

ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ...

Read More >>
ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

Jun 1, 2025 02:43 PM

ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

മാഹി പന്തക്കലിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്ന യുവാവിനെ പിടികൂടി ഡി വൈ എഫ് ഐ...

Read More >>
Top Stories