#attack | സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ വ്യോമാക്രമണം;നാല് സൈനികർ കൊല്ലപ്പെട്ടു, 60 പേർക്ക് പരിക്ക്

#attack | സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ വ്യോമാക്രമണം;നാല് സൈനികർ കൊല്ലപ്പെട്ടു, 60 പേർക്ക് പരിക്ക്
Oct 14, 2024 09:03 AM | By ADITHYA. NP

ടെൽ അവിവ്: (www.truevisionnews.com) മദ്ധ്യ-വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രത്തിൽ ഹിസ്‍ബുല്ലയുടെ വ്യോമാക്രമണം. നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു.

അറുപതോളം പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ സൈന്യം പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഉണ്ടായത്.

ടെൽ അവീവിന് വടക്കുള്ള ബിൻയാമിന നഗരത്തിലാണ് ഡ്രോൺ ഉപയോഗിച്ച് ഹിസ്‍ബുല്ല ആക്രമണം നടത്തിയതെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. ലെബനാൻ അതിർത്തിയിൽ നിന്ന് 65 കിലോമീറ്ററോളം അകലെയാണ് ഇവിടുത്തെ സൈനിക കേന്ദ്രം.

പരിക്കേറ്റവരിൽ ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിൻയാമിനയിലെ ഇസ്രയേലി സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഞായറാഴ്ച ഹിസ്‍ബുല്ല അവകാശപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ഇസ്രയേൽ പുറത്തുവിട്ടത്. വ്യാഴാഴ്ച ഇസ്രയേൽ ലെബനോനിൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോൺ ആക്രമണമെന്നാണ് ഹിസ്‍ബുല്ല അറിയിച്ചത്.

ഈ ആക്രമണത്തിൽ 22 പേർ മരിക്കുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചായിരുന്നു ഞായറാഴ്ചത്തെ ഹി‍സ്‍ബുല്ലയുടെ ആക്രമണമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആക്രമണം സംബന്ധിച്ച് പ്രതിരോധ സംവിധാനത്തിൽ നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ മുതിർന്ന വക്താവ് റിയർ അഡ്‍മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു

#Hezbollah #airstrike #military #base #4 #soldiers #killed #60 #injured

Next TV

Related Stories
#lockdown | പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ

Oct 15, 2024 10:23 AM

#lockdown | പാകിസ്ഥാനില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ; സ്കൂളും കോളേജും അടച്ചു, വിവാഹത്തിന് നിയന്ത്രണം, തലസ്ഥാനം സൈന്യത്തിന് കീഴിൽ

വിദേശരാഷ്ട്ര തലവന്മാർ വരുമ്പോള്‍, സുരക്ഷയോടൊപ്പം തന്നെ റോഡിന് ഇരുവശങ്ങളിലെയും ചേരികളെ മറയ്ക്കുന്നതിനായി വലിയ തുണികളോ ഫ്ലക്സുകളോ കെട്ടുന്ന...

Read More >>
#diplomaticrepresentatives | കനേഡിയൻ ഹൈകമീഷണർ ഉൾപ്പെടെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കി

Oct 15, 2024 06:29 AM

#diplomaticrepresentatives | കനേഡിയൻ ഹൈകമീഷണർ ഉൾപ്പെടെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കി

ഡൽഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണർ ഉൾപ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം...

Read More >>
#jaishankar | ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും

Oct 15, 2024 06:23 AM

#jaishankar | ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും

ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി...

Read More >>
#donaldtrump | ട്രംപിന്റെ റാലിക്ക് സമീപം രണ്ട് തോക്കുകളുമായി 49കാരൻ, പിടികൂടി പൊലീസ്

Oct 14, 2024 08:24 AM

#donaldtrump | ട്രംപിന്റെ റാലിക്ക് സമീപം രണ്ട് തോക്കുകളുമായി 49കാരൻ, പിടികൂടി പൊലീസ്

വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലിൽ...

Read More >>
#murdercase |  ദുരൂഹത; വീട്ടിലെ ഫ്രീസറിൽ തലയും കൈകളും, കണ്ടെത്തിയ ശരീരഭാ​ഗങ്ങൾ 19 വർഷങ്ങൾക്ക് മുമ്പ് കാണാതായ 16 -കാരിയുടെതെന്ന് സംശയം

Oct 13, 2024 07:58 PM

#murdercase | ദുരൂഹത; വീട്ടിലെ ഫ്രീസറിൽ തലയും കൈകളും, കണ്ടെത്തിയ ശരീരഭാ​ഗങ്ങൾ 19 വർഷങ്ങൾക്ക് മുമ്പ് കാണാതായ 16 -കാരിയുടെതെന്ന് സംശയം

ഡിഎൻഎ പരിശോധനയിലാണ് തലയും കൈകളും 16 വയസുകാരിയായ അമാൻഡ ഓവർസ്ട്രീറ്റിന്റേതാണ് എന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പൊലീസ് വിവരം...

Read More >>
#Navarathrifestival | ജയിലിൽ രാംലീലക്കിടെ വാനര വേഷം കെട്ടിയ കൊടും കുറ്റവാളികൾ ജയിൽ ചാടി, കൊലക്കേസ് പ്രതിയടക്കം മുങ്ങി

Oct 13, 2024 05:56 AM

#Navarathrifestival | ജയിലിൽ രാംലീലക്കിടെ വാനര വേഷം കെട്ടിയ കൊടും കുറ്റവാളികൾ ജയിൽ ചാടി, കൊലക്കേസ് പ്രതിയടക്കം മുങ്ങി

ബിജെപി ഭരണത്തിൽ ഉത്തരാഖണ്ഡിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം...

Read More >>
Top Stories

Entertainment News