#donaldtrump | ട്രംപിന്റെ റാലിക്ക് സമീപം രണ്ട് തോക്കുകളുമായി 49കാരൻ, പിടികൂടി പൊലീസ്

#donaldtrump | ട്രംപിന്റെ റാലിക്ക് സമീപം രണ്ട് തോക്കുകളുമായി 49കാരൻ, പിടികൂടി പൊലീസ്
Oct 14, 2024 08:24 AM | By ADITHYA. NP

കലിഫോര്‍ണിയ: (www.truevisionnews.com) യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരനെ പൊലീസ് പിടികൂടി.

സുരക്ഷാ പരിശോധനക്കിടെയാണ് ലാസ് വേഗസ് സ്വദേശിയായ വെം മില്ലർ പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കറുത്ത എസ്‌യുവി കാറിൽ എത്തിയ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്ക് സമീപത്തെ പരിശോധനക്കിടെ തടയുകയായിരുന്നു.

കാറിൽ നടത്തിയ തിരച്ചിലിൽ ഇയാളുടെ പക്കൽ നിന്ന് രണ്ടു തോക്കുകൾ കണ്ടെടുത്തു. തോക്കുപിടിച്ചെടുത്ത സംഭവം ഡോണൾഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷേ ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ വർഷം ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവെ്പപുണ്ടായിരുന്നു. പ്രസംഗിക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു.

വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി.

#49 #year #old #man #two #guns #caught #police #near #Trump #rally

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories